- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ചരക്കുമായി വന്ന കപ്പൽ കേസിൽ പെട്ട് ബഹ്റൈൻ തീരത്ത് പിടിച്ചിട്ടു; മലയാളികൾ ഉൾപ്പെടെ ഒമ്പതോളം പേർ ശമ്പളവും ഭക്ഷണവും ഇല്ലാതെ ആറുമാസമായി ദുരിതത്തിൽ
കേസിൽ പെട്ടതിനെ തുടർന്ന് ചരുക്കുമായി വന്ന കപ്പൽ ബഹ്‌റിനിൽ പിടിച്ചിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായത് മലയാളികൾ ഉൾപ്പെടെ ഒമ്പതോളം പേർ. ആറുമാസമായി പുറംകടലിൽ നങ്കൂരമിട്ട കപ്പലിലെ മലയാളി ഉൾപ്പെടെയുള്ള ജീവനക്കാർ ആണ് ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത ദുരിതത്തിലായത്. പനാമയിൽ രജിസ്റ്റർ ചെയ്ത 'സീലോഡ്' എന്ന കപ്പലാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നിന്നും മൂന്ന് നോട്ടിക്കൽ മൈൽ അകലെയായി നങ്കൂരമിട്ടത്. കപ്പൽ കേസിൽ പെട്ടിരിക്കുകയാണ്. ഇതിന്റെ ദുബായിലുള്ള പാക്കിസ്ഥാൻ സ്വദേശിയായ ഉടമയക്കുറിച്ച് യാതൊരു വിവരവുമില്ല. നേരത്തെ ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തർക്കം കേസായതിനെതുടർന്നാണ് കപ്പൽ ബഹ്റൈൻ തീരത്ത് പിടിച്ചിട്ടത്. കപ്പലിൽ മൊത്തം 11പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഒമ്പതുപേരാണുള്ളത്. ഇതിൽ എടപ്പാൾ ചങ്ങരംകുളം സ്വദേശി നിഖിലും ഉൾപ്പെടും. നിഖിലിന് 10 മാസത്തെ ശമ്പളം കിട്ടാനുണ്ട്. 19 മാസമായി ശമ്പളം മുടങ്ങിയവരും കപ്പലിലുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമായശേഷം നാട്ടിലേക്ക് മടങ്ങിയാൽ മതിയെ
കേസിൽ പെട്ടതിനെ തുടർന്ന് ചരുക്കുമായി വന്ന കപ്പൽ ബഹ്‌റിനിൽ പിടിച്ചിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായത് മലയാളികൾ ഉൾപ്പെടെ ഒമ്പതോളം പേർ. ആറുമാസമായി പുറംകടലിൽ നങ്കൂരമിട്ട കപ്പലിലെ മലയാളി ഉൾപ്പെടെയുള്ള ജീവനക്കാർ ആണ് ഭക്ഷണവും ശമ്പളവുമില്ലാതെ കടുത്ത ദുരിതത്തിലായത്.
പനാമയിൽ രജിസ്റ്റർ ചെയ്ത 'സീലോഡ്' എന്ന കപ്പലാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നിന്നും മൂന്ന് നോട്ടിക്കൽ മൈൽ അകലെയായി നങ്കൂരമിട്ടത്. കപ്പൽ കേസിൽ പെട്ടിരിക്കുകയാണ്. ഇതിന്റെ ദുബായിലുള്ള പാക്കിസ്ഥാൻ സ്വദേശിയായ ഉടമയക്കുറിച്ച് യാതൊരു വിവരവുമില്ല.
നേരത്തെ ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തർക്കം കേസായതിനെതുടർന്നാണ് കപ്പൽ ബഹ്റൈൻ തീരത്ത് പിടിച്ചിട്ടത്. കപ്പലിൽ മൊത്തം 11പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഒമ്പതുപേരാണുള്ളത്. ഇതിൽ എടപ്പാൾ ചങ്ങരംകുളം സ്വദേശി നിഖിലും ഉൾപ്പെടും.
നിഖിലിന് 10 മാസത്തെ ശമ്പളം കിട്ടാനുണ്ട്. 19 മാസമായി ശമ്പളം മുടങ്ങിയവരും കപ്പലിലുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമായശേഷം നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്ന ദൃഢനിശ്ചയത്തിലാണിവർ. എന്നാൽ, മോശം കാലാവസ്ഥയും മതിയായ ഭക്ഷണസാധനങ്ങൾ ഇല്ലാത്തതും മാസങ്ങളായി തുടരുന്ന അനിശ്ചിതത്വവും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കപ്പലിലെ രണ്ടുജനറേറ്ററും കേടായതിനെ തുടർന്ന് രണ്ട് ദിവസം വൈദ്യുതിയും മുടങ്ങി. ഇത് ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് പുറമെ, സുഡാൻ, സിറിയ, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാർ തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര സ്വദേശികളാണ്. ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചിരുന്നു. യാത്രാ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ശരിയാക്കാമെന്നും ശമ്പളവിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നുമാണ് അവർ അറിയിച്ചതെന്ന് കപ്പൽ ജീവനക്കാർ പറഞ്ഞു.
ലോക്കൽ ഏജന്റാണ് ഇപ്പോൾ ഇവർക്ക് അത്യാവശ്യം സാധനങ്ങൾ എത്തിക്കുന്നത്. ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയനും ബഹ്റൈൻ സീഫെയറേഴ്സ് സൊസൈറ്റിയും ജീവക്കാരുമായി ബന്ധം പുലർത്തുന്നുണ്ട്. വരും ദിവസങ്ങളിലെങ്കിലും എന്തെങ്കിലും പരിഹാരമുണ്ടാകുമെന്നും തങ്ങളുടെ ശമ്പളകുടിശ്ശിക തിരിച്ചുകിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് കപ്പലിലുള്ളവർപ്രതികൂല സാഹചര്യത്തിലും കഴിയുന്നത്. ദുബൈയിൽ നിന്ന് വന്ന കപ്പൽ മാർച്ച് 17നാണ് ബഹ്റൈനിലത്തെിയത്. മൂന്ന് ദിവസം ജെട്ടിയിലുണ്ടായിരുന്ന കപ്പൽ പിന്നീട് കേസിൽ പെട്ടതിനെ തുടർന്ന് പുറംകടലിൽ നങ്കൂരമിടുകയായിരുന്നു. മുമ്പ് ലോഡുമായി വന്നപ്പോഴുള്ള തർക്കത്തിലാണ് കേസ് എന്നതിനാൽ, ഇപ്പോഴത്തെ ഏജന്റിന് ഈ സംഭവവുമായി ബന്ധമില്ലെന്നറിയുന്നു.