- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടൽക്കൊലക്കേസ്: ബോട്ടുടമക്കുള്ള നഷ്ടപരിഹാരം നൽകുന്നത് തടഞ്ഞ് സുപ്രീം കോടതി; ഇടപെടൽ, ഏഴ് മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: കടൽകൊല കേസിൽ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്ക് കോടതി നോട്ടീസ് അയച്ചു. ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോൾ നൽകേണ്ടെന്ന് കേരള ഹൈക്കോതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപവീതമാണ് നഷ്ടപരിഹാരം നൽകിയത്. സംഭവം നടന്ന ദിവസം ബോട്ടിലുണ്ടായിരുന്നവരാണ് സുപ്രീംകോടതിയെ സമീപിച്ച ഏഴുപേരും. കേസിൽ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി.
മത്സ്യ തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.
ന്യൂസ് ഡെസ്ക്
Next Story