- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ പുറത്തെത്തിയത് മതിലിൽ ഏണിചാരി; കണ്ടത്താനായി തിരച്ചിൽ ഊർജ്ജിതം; കേസെടുത്തു ബാലാവകാശ കമ്മീഷനും
കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നാണ് ആറ് പെൺകുട്ടികളെ കാണാതായത്. സംഭവത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി.
ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസർ അടിയന്തര റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി.ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്മീഷൻ അംഗം ബി ബബിത ചിൽഡ്രൻസ് ഹോം സന്ദർശിക്കും. മാധ്യമവാർത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി.സഹോദരിമാർ ഉൾപ്പെടുന്ന ആറു കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലിൽ ഏണി ചാരിയാണ് ഇവർ പുറത്തേക്ക് കടന്നതെന്നാണ് വിവരം.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടികൾ സമീപ പ്രദേശങ്ങളിൽ തന്നെയുണ്ടെന്നാണ് പ്രാഥമിക വിവരം.
മറുനാടന് മലയാളി ബ്യൂറോ