- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാൻ നേമത്ത് വി ശിവൻകുട്ടിയെ ജയിപ്പിക്കാൻ മരണക്കളിക്ക്; ന്യൂനപക്ഷ വിരോധം തുറന്നുകാട്ടി ബിജെപിയെ തറപറ്റിക്കുമെന്ന് വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും; മറ്റിടങ്ങളിൽ സ്ഥാനാർത്ഥികളെ നോക്കി യുഡിഎഫിനും എൽഡിഎഫിനും അനുകൂല നിലപാട്
തിരുവനന്തപുരം: കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. എന്നാൽ അതിന് അനുവദിക്കില്ലെന്നു പറഞ്ഞുനടക്കുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്കൊപ്പം ഇത്തവണ എൻഡിഎഫും ജമാഅത്തെ ഇസ്ലാമിയുമുണ്ട്. നിർണ്ണായകമായ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിനുവേണ്ടി പ്രവർത്തിക്കാനാണ് ഇരുപാർട്ടികളുടേയും തീരുമാനം. ബിജെപിയുടെ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന തിരുവനന്തപുരം ജില്ലയിലും കെ സുരേന്ദ്രൻ മത്സരിക്കുന്ന കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ഇക്കുറി സ്ഥാനാർത്ഥികളെ നിർത്തില്ല. ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് എസ്ഡിപിഐ മത്സരിക്കുന്നത്. പൂഞ്ഞാറിൽ പി സി ജോർജ്ജിനെ വിജയിപ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. തലസ്ഥാന ജില്ലയിൽ മുസ്ലിം വോട്ടുകൾ കൂടുതലുള്ള അരുവിക്കര, വർക്കല മണ്ഡലങ്ങളിൽ മാത്രമാണ് എസ്ഡിപിഐ സഖ്യം മത്സരിക്കുന്നത്. നേമത്ത് വി ശിവൻകുട്ടിക്ക് അനുകൂല നിലപാട് സ്വീകരിക്കാനും എസ്ഡിപിഐ, സമാജ് വാദി പാർട്ടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ബിജെപി കേരളത്തിൽ വിജയ പ്രതീ
തിരുവനന്തപുരം: കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. എന്നാൽ അതിന് അനുവദിക്കില്ലെന്നു പറഞ്ഞുനടക്കുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്കൊപ്പം ഇത്തവണ എൻഡിഎഫും ജമാഅത്തെ ഇസ്ലാമിയുമുണ്ട്. നിർണ്ണായകമായ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിനുവേണ്ടി പ്രവർത്തിക്കാനാണ് ഇരുപാർട്ടികളുടേയും തീരുമാനം.
ബിജെപിയുടെ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന തിരുവനന്തപുരം ജില്ലയിലും കെ സുരേന്ദ്രൻ മത്സരിക്കുന്ന കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ഇക്കുറി സ്ഥാനാർത്ഥികളെ നിർത്തില്ല.
ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് എസ്ഡിപിഐ മത്സരിക്കുന്നത്. പൂഞ്ഞാറിൽ പി സി ജോർജ്ജിനെ വിജയിപ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. തലസ്ഥാന ജില്ലയിൽ മുസ്ലിം വോട്ടുകൾ കൂടുതലുള്ള അരുവിക്കര, വർക്കല മണ്ഡലങ്ങളിൽ മാത്രമാണ് എസ്ഡിപിഐ സഖ്യം മത്സരിക്കുന്നത്. നേമത്ത് വി ശിവൻകുട്ടിക്ക് അനുകൂല നിലപാട് സ്വീകരിക്കാനും എസ്ഡിപിഐ, സമാജ് വാദി പാർട്ടി സഖ്യം തീരുമാനിച്ചിട്ടുണ്ട്.
ബിജെപി കേരളത്തിൽ വിജയ പ്രതീക്ഷ പുലർത്തുന്ന നേമത്ത് ഏതുവിധേനയും എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ വെൽഫെയർ പാർട്ടിയും എസ്ഡിപിഐ സഖ്യവും തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലയിൽ വെൽഫെയർ പാർട്ടിക്കും എൻഡിഎഫിനും ശക്തമായ അടിത്തറയുള്ള ഒരു മണ്ഡലമാണ് നേമം. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേമത്ത് ബിജെപി കരുത്ത് തെളിയിച്ചു. മുന്നണികളെ ഉപേക്ഷിച്ച് മുസ്ലിം സമുദായത്തിന്റെ വോട്ട് ബിജെപിക്ക് നൽകിയെന്നാണ് വിലയിരുത്തൽ.
നേമത്ത് ബിജെപി അക്കൗണ്ട് തുറന്നാൽ അത് ഇന്ത്യയിലാകമാനം ആർഎസ്എസ്- സംഘപരിവാർ പാർട്ടികൾ നടത്തുന്ന വർഗീയ അജണ്ടയ്ക്കുള്ള അംഗീകാരമാകുമെന്ന് ഇരുപാർട്ടികളും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞതവണത്തെ വിജയം ആവർത്തിക്കാൻ വി ശിവൻകുട്ടിക്ക് സഹായകമാകുന്ന പ്രവർത്തനം കാഴ്ചവയ്ക്കാനാണ് നിർദ്ദേശം.
ഏകദേശം മുപ്പതിനായിരം മുസ്ലിം വോട്ടുകളാണ് നേമത്തുള്ളത്. എൽഡിഎഫ് വിട്ടുവന്ന സുരേന്ദ്രൻപിള്ള സ്ഥാനാർത്ഥിയായതോടെ യുഡിഎഫ് പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. ഈ സാഹചര്യത്തിൽ പരമ്പരാഗത യുഡിഎഫ് വോട്ടുകളും എൽഡിഎഫ് വിരുദ്ധ മുസ്ലിം വോട്ടുകളും ബിജെപിക്ക് ലഭിച്ചാൽ രാജഗോപാലിന്റെ വിജയം സുനിശ്ചിതമാകും. ഈ സാഹചര്യം ഒഴിവാക്കാൻ പരമാവധി മുസ്ലിം വോട്ടുകൾ എൽഡിഎഫിന് നേടിക്കൊടുക്കാനാണ് എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ആരുമായും സഖ്യമില്ലെന്നും അവർ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒന്നും അറിയില്ലെന്നും വോട്ട് ആരുതന്നാലും വാങ്ങുമെന്നും എൽഡിഎഫ് നേതൃത്വം പറയുന്നു