- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസൺ ടിക്കറ്റ് തിരിച്ചുവരുന്നു; ടിക്കറ്റ് പുനഃസ്ഥാപിക്കുക ഗുരുവായൂർ-പുനലൂർ എക്സ്പ്രസിലും മെമു വണ്ടികളിലും; ആശ്വാസത്തിൽ ജീവനക്കാരുൾപ്പടെയുള്ള യാത്രക്കാർ
കൊച്ചി : വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുൾപ്പടെയുള്ള യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ.കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന സീസൺ ടീക്കറ്റ് റെയിൽവേ പുനഃസ്ഥാപിക്കുന്നു. ഗുരുവായൂർ-പുനലൂർ എക്സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസൺ ടിക്കറ്റ് അനുവദിക്കുക.
പുനലൂർ-ഗുരുവായൂർ എക്സ്പ്രസിൽ 17 മുതലാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. എസി കോച്ചും രണ്ട് സെക്കൻഡ് സിറ്റിങ് കോച്ചും ഒഴികെ മറ്റെല്ലാം അൺ റിസർവ്ഡ് കോച്ചുകളാക്കും. മെമു വണ്ടികളിൽ 15 മുതൽ ഓടിത്തുടങ്ങുമ്പോൾ സീസൺ ടിക്കറ്റ് നൽകും.
ലോക്ഡൗൺ തുടങ്ങിയത് 2020 മാർച്ച് 24 നാണ്. ആ മാസം സീസൺ ടിക്കറ്റ് എടുത്തവരിൽ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുൻകാല പ്രാബല്യത്തോടെ റെയിൽവേ പരിഗണിക്കും.
ഈ ട്രെയിൻ നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസൺ ടിക്കറ്റ് അടക്കം നൽകാൻ യുടിഎസ് കൗണ്ടർ തുറക്കും. കേരളത്തിൽ ഇപ്പോൾ ഓടുന്ന മുഴുവൻ തീവണ്ടികളിലും റിസർവേഷൻ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാകൂ.