സീയാറ്റിൽ, USA : കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക്സാമ്പത്തീക സഹകരണം ലക്ഷ്യമാക്കി,സിയാറ്റിൽ സപ്തസ്വരയും (www.seattlesaptaswara.org), കെയർ ആൻഡ് ഷെയറുംസംയുക്തമായി സംഘടിപ്പിച്ച ഗാനോത്സവം 2018 പാലിയം ഇന്ത്യചെയർമാൻ പത്മശ്രീ ഡോ. MR രാജഗോപാൽ ഉത്ഘാടനം ചെയ്തു .കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്സിസന്നിഹിതനായിരുന്നു.

കേരളത്തിലെ പാലിയേറ്റിവ് കെയറിന്റെആവശ്യകതകളും, പ്രവർത്തനങ്ങളും വിശദീകരിച്ച ഡോ. രാജഗോപാൽ,പാലിയേറ്റീവ് സംരഭങ്ങൾക്കായി സീയാറ്റിൽ മലയാളികൾ നൽകുന്നപ്രോത്സാഹനങ്ങളെ നന്ദിപൂർവം പ്രശംസിച്ചു. ഡോ. രാജഗോപാലിന്റെ  പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്സി ഉപഹാരം സമ്മാനിച്ചു. സപ്തസ്വര ഡയറക്ടർസന്തോഷ് നായർ പൊന്നാട അണിയിച്ചു . KAW പ്രസിഡന്റ് തോമസ്വർഗീസ് ആശംസകൾ നേർന്നു.

സപ്തസ്വരയുടെ നേതൃത്വത്തിൽ സാമൂഹ്യസേവനപ്രവർത്തനങ്ങളുടെധനസമാഹരണ ലക്ഷ്യവുമായി 2009 മുതൽ വർഷംതോറും നടത്തിവരുന്നഗാനോത്സവം;, സിയാറ്റിൽ മലയാളികളുടെ പൂർണ സഹകരണവും,പ്രോത്സാഹനങ്ങളും നേടിയിട്ടുണ്ട്. 30 - ഓളം കലാപ്രതിഭകൾ പങ്കെടുത്തഗാനോത്സവം 2018, മികവുറ്റ അവതരണവും, സംഗീതവിസ്മയവും
കാഴ്ചവച്ചു. തനതായ കേരളസംഗീതം നിറഞ്ഞു കവിയുന്ന ഈകലാവിരുന്ന്, പുതുതലമുറയെ മലയാളഭാഷയിലേക്കുആകർഷിക്കുന്നതോടൊപ്പം , സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്പ്രചോദനം നൽകുന്നു.

സപ്തസ്വരയുടെ 2018-ലെ പ്രവർത്തനങ്ങൾ പാലിയം ഇന്ത്യയുടേയും(http://palliumindia.org), സോലാസ് കേരളയുടെയും (solace.org.in)പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.പാലിയേറ്റീവ് കെയർ രംഗത്ത്
സ്തുത്യർഹമായ സേവനങ്ങൾ നൽകുന്ന ഡോ. രാജഗോപാലിന്റെയും, Mrsഷീബ അമീറിന്റെയും സിയാറ്റിൽ സന്ദർശനങ്ങൾ, ഈ മേഖലയിലെആവശ്യതകളെക്കുറിച്ചു കൂടുതൽ അറിവ് നൽകി.

1990 - ൽ ഷിക്കാഗോ കേന്ദ്രമായി രൂപം കൊണ്ട കെയർ ആൻഡ് ഷെയർ(careandshare.com), 3 മില്യൺ ഡോളറിലധികം സേവനപദ്ധതികൾഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. US ഗവണ്മെന്റിന്റെ ആദായനികുതിമാനദണ്ഡങ്ങൾപ്രകാരം കെയർ ആൻഡ് ഷെയർ സംഭാവനകൾ നികുതിരഹിതമാണ്.