- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചിട്ട് രണ്ടുവർഷം; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് കുപ്പു ദേവരാജും അജിതയും; കരുളായി വനത്തിലെ മാവോയിസ്റ്റ് വെടിവെപ്പ് വാർഷികം പ്രമാണിച്ച് ഒരുക്കിയത് കനത്ത സുരക്ഷ സംവിധാനങ്ങൾ; മേഖലയിൽ നിലവിൽ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ്
മലപ്പുറം: കനത്ത സുരക്ഷയിൽ നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവയ്പ് വർഷികം കഴിഞ്ഞു. 2016 നവംബർ 24നാണ് കരുളായി വനത്തിലെ വരയന്മലയിൽ മാവോയിസ്റ്റു നേതാക്കളായ കുപ്പുദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വാർഷികത്തോടനുബന്ധിച്ച് വെടിവയ്പിന് പകരം വീട്ടുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പുണ്ടായതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു. വാർഷികദിനം കഴിഞ്ഞെങ്കിലും വരും ദിവസങ്ങിലും സുരക്ഷ തുടരും എന്നാണു പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന കുപ്പു ദേവരാജും പശ്ചമിഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗമായിരുന്ന കാവേരി എന്ന അജിതയുമാണ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 24ന് ആണ് സംഭവം. കഴിഞ്ഞ വാർഷികത്തിന് കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏതാനും മാസങ്ങളായി മേഖലയിൽ മാവോയിസ്റ്റുകളെ കണ്ടതായ സൂചനയൊന്നുമില്ല. അതേസമയം വയനാട്, പാലക്കാട് വനമേഖലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം സജീവമായിട്ടുണ്ടെന്നാണ് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോ
മലപ്പുറം: കനത്ത സുരക്ഷയിൽ നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവയ്പ് വർഷികം കഴിഞ്ഞു. 2016 നവംബർ 24നാണ് കരുളായി വനത്തിലെ വരയന്മലയിൽ മാവോയിസ്റ്റു നേതാക്കളായ കുപ്പുദേവരാജും അജിതയും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വാർഷികത്തോടനുബന്ധിച്ച് വെടിവയ്പിന് പകരം വീട്ടുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പുണ്ടായതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു. വാർഷികദിനം കഴിഞ്ഞെങ്കിലും വരും ദിവസങ്ങിലും സുരക്ഷ തുടരും എന്നാണു പൊലീസ് നൽകുന്ന വിവരം.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന കുപ്പു ദേവരാജും പശ്ചമിഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗമായിരുന്ന കാവേരി എന്ന അജിതയുമാണ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 24ന് ആണ് സംഭവം. കഴിഞ്ഞ വാർഷികത്തിന് കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏതാനും മാസങ്ങളായി മേഖലയിൽ മാവോയിസ്റ്റുകളെ കണ്ടതായ സൂചനയൊന്നുമില്ല. അതേസമയം വയനാട്, പാലക്കാട് വനമേഖലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം സജീവമായിട്ടുണ്ടെന്നാണ് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. വയനാട്ടിൽ ഒരു മാസത്തിനിടയിൽ 3 തവണ മാവോയിസ്റ്റുകളുടെ ഇടപെടലുണ്ടായിട്ടുണ്ട്. വെടിവയ്പുണ്ടായ സ്ഥലത്ത് വാർഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകൾ എത്താനുള്ള സാധ്യതയയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിനെ തുടർന്ന് വനാതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ഊർജിതമാക്കുകയും പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ കാട്ടിൽ പരിശോധന നടത്തുകയും ചെയ്തു.
അതേസമയം അട്ടപ്പാടിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ഡാനിഷ് എന്ന കൃഷ്ണയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 19ന് താളിപ്പുഴ കോളനിയിലെത്തി ആദിവാസികളോട് സായുധ സമരത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഡാനിഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. താളിപ്പുഴ കോളനിയിലെത്തിയ 5 അംഗ മാവോയിസ്റ്റ് സംഘത്തിൽ ഡാനിഷും ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ചൊവ്വാഴ്ച വരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ള വഴിക്കടവ് സ്റ്റേഷനിൽ വച്ച് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എംപി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. നിലമ്പൂർ വെടിവെപ്പിന് ശേഷം പൊലീസിനു നേരെ പ്രത്യാക്രമണമുണ്ടാവുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള 20 പേരിൽ ഒരാളാണ് ഡാനിഷ്.