പനാജി: ദുൽഖർ സൽമാൻ നായകനായ സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടൻ സിദ്ധു ആർ പിള്ള മരിച്ച നിലയിൽ. കഴിഞ്ഞ ദിവസമാണ് സിദ്ധു ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിൽ നിന്ന് ഗോവയിലെത്തിയ അമ്മയാണ് സിദ്ധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 25 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല.

പ്രശസ്ത നിർമ്മാതാവായിരുന്ന പി.കെ.ആർ പിള്ളയുടെ മകനാണ് സിദ്ധു. മോഹൻലാലിന്റേതുൾപ്പെടെ നിരവധി ചിത്രങ്ങൾ പി.കെ.ആർ പിള്ള നിർമ്മിച്ചിട്ടുണ്ട്.

തൃശ്ശൂരാണ് സിദ്ധുവിന്റെ സ്വദേശം. സെക്കന്റ് ഷോ കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ തുടങ്ങിയവരുടെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്റ് ഷോ ഒരുക്കിയത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. മരണാനന്തര ചടങ്ങുകൾ പീച്ചി റോഡിലുള്ള വീട്ടിൽ നടക്കും.