- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലുമുറിയെ പണിയെടുപ്പിച്ചു; ഭക്ഷണം കൊടുത്തില്ല; വീഴ്ചവന്നാൽ ചെരിപ്പുകൊണ്ടടി; കഴുത്തിൽ കത്തിചേർത്തു കൊല്ലുമെന്നു ഭീഷണി; ഒടുവിൽ തല മൊട്ടയടിച്ചു: പണിക്കു നിർത്തിയ വീട്ടിൽ നിന്നോടി രക്ഷപ്പെട്ട രണ്ടാം ക്ലാസുകാരി പൊലീസിനോടു വിവരിച്ചതിങ്ങനെ
കാസർഗോഡ്: എല്ലു മുറിയെ പണിയെടുപ്പിച്ചും അവർ തനിക്ക് ഭക്ഷണം പോലും നല്കിയില്ല. അമ്മ ചെയ്ത എല്ലാം ജോലികളും അവർ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. എന്തെങ്കിലും വീഴ്‌ച്ച വന്നാൽ ചെരിപ്പു കൊണ്ട് വീട്ടുടമ ശരീരമാസകലം അടിക്കും. കഴുത്തിൽ കത്തിചേർത്ത് വച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഭാരിച്ച ജോലികൾ ചെയ്യിച്ചത്. ഒടുവിൽ തല മൊട്ടയട
കാസർഗോഡ്: എല്ലു മുറിയെ പണിയെടുപ്പിച്ചും അവർ തനിക്ക് ഭക്ഷണം പോലും നല്കിയില്ല. അമ്മ ചെയ്ത എല്ലാം ജോലികളും അവർ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. എന്തെങ്കിലും വീഴ്‌ച്ച വന്നാൽ ചെരിപ്പു കൊണ്ട് വീട്ടുടമ ശരീരമാസകലം അടിക്കും. കഴുത്തിൽ കത്തിചേർത്ത് വച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഭാരിച്ച ജോലികൾ ചെയ്യിച്ചത്. ഒടുവിൽ തല മൊട്ടയടിക്കുകയും ചെയ്തു.
ഏഴു വയസ്സുകാരി കാസർഗോഡ് വനിതാസെൽ സിഐയോട് ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. പീഡനം സഹിക്കാൻ വയ്യാതെ ഒടുവിൽ ജോലിക്കു നിന്ന വീട് വിട്ട് ഇറങ്ങുകയും നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്ത പെൺകുട്ടിയുടെ കഥ ഇങ്ങനെ. കുമ്പളയിലെ മുഹമ്മദിന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ മാതാവ് മുമ്പ് ജോലിക്കു നിന്നിരുന്നത്.
രണ്ടാം ക്ലാസുകാരിയായ പെൺകുട്ടി അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം നാലു ദിവസം മുമ്പാണ് മുഹമ്മദ് എന്നയാളുടെ വീട്ടുവേലക്കായി എത്തിയത്. പെൺകുട്ടിയെ അവിടെ ഏൽപ്പിച്ച് അമ്മയും മറ്റുള്ളവരും പേരിയയിലെ വാസസ്ഥലത്തേക്ക് തിരിച്ചു പോവുകയും ചെയ്തു. അവർ പോയ ഉടൻ തന്നെ മുഹമ്മദ് പെൺകുട്ടിയോട് കഠിനമായ വീട്ടുവേല ചെയ്യാൻ നിർബ്ബന്ധിച്ചു. മടിച്ചു നിന്ന പെൺകുട്ടിയെ മർദ്ദിച്ച് ജോലി ചെയ്യിക്കുകയായിരുന്നുവത്രേ. വീട്ടുടമയും അയാളുടെ അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. അമ്മ രണ്ടു ദിവസത്തേക്ക് ബന്ധുവീട്ടിൽ പോയതോടെ ഭക്ഷണം പോലും നല്കാതെ പീഡനം തുടർന്നു. ക്രൂരത കഠിനമായതോടെ പെൺകുട്ടി വീടുവിട്ടോടി.
മുഷിഞ്ഞു കീറിയ വേഷത്തിൽ കരഞ്ഞു നിൽക്കുന്ന പെൺകുട്ടിയെക്കണ്ട നാട്ടുകാരാണ് അവളെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. തുടർന്ന് വനിതാസെൽ സിഐ പി.വി. നിർമ്മലയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കഠിനമായ പീഡനവിവരം പുറംലോകം അറിഞ്ഞത്.
വനിതാ സെൽ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. അവർ പറവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് കുട്ടിയെ താമസിപ്പിച്ചു. ഭക്ഷണം പോലും ലഭിക്കാതെ കുട്ടി ക്ലാസിൽ തല കറങ്ങി വീണതും മറ്റും മറ്റുള്ളവരെ അറിയിച്ചു.
മൂന്നു മക്കളുള്ള അമ്മ ഈ കുട്ടിക്കെങ്കിലും ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കട്ടെ എന്നു കരുതിയാണ് മുഹമ്മദിന്റെ വീട്ടിൽ നിർത്തിയത്. കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാനാകാത്ത മനോരോഗിയാണ് പിതാവ്. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടിയുടെ കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതം തള്ളി നീക്കുന്നത്. മഹിളാ മന്ദിരത്തിലെത്തിയ കുട്ടി ഇപ്പോൾ ഉന്മേഷവതിയാണ് പുതിയ വസ്ത്രങ്ങളും കുഞ്ഞുകൈകളിൽ വളകളും മാലയുമൊക്കെ നൽകിയിട്ടുണ്ട്. എനിക്ക് തുടർന്ന് പഠിക്കണമെന്ന് വനിതാ സെൽ സിഐയോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
കേസെടുക്കുന്ന കാര്യത്തിൽ കുമ്പള പൊലീസിന്റെ അനാസ്ഥക്കെതിരെ ആരോപണങ്ങളുയർന്നു വന്നിട്ടുണ്ട്. പ്രതിയാക്കപ്പെട്ട മുഹമ്മദിന്റെ വ്യക്തമായ വിവരം പൊലീസ് നൽകുന്നില്ല. ഒരു മുഹമ്മദ് എന്നു മാത്രമാണ് പൊലീസിന്റെ ഭാഷ്യം. കാസർഗോട്ടെ മിക്കവാറും കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.