- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ ജീവിതം എന്റേത് മാത്രം; എന്നും എപ്പോഴും രണ്ടാം ടീസറിൽ നിറഞ്ഞ് മഞ്ജു; ചിത്രത്തിന്റെ അണിയറക്കഥകളും വിശേഷങ്ങളുമായി മഞ്ജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പും
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നും എപ്പോഴും രണ്ടാം ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ മോഹൻലാലിനെ അവതരിപ്പിച്ചപ്പോൾ പുതിയ ടീസറിൽ മഞ്ജുവാണ് നിറഞ്ഞ് നില്ക്കുന്നത്.ചിത്രത്തിന്റെ ആദ്യ ടീസർ ഇതിനോടകംതന്നെ യുട്യൂബിൽ വൻ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതേ ഞാൻ ചെയ്തിട്ടൊള്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നും എപ്പോഴും രണ്ടാം ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ മോഹൻലാലിനെ അവതരിപ്പിച്ചപ്പോൾ പുതിയ ടീസറിൽ മഞ്ജുവാണ് നിറഞ്ഞ് നില്ക്കുന്നത്.ചിത്രത്തിന്റെ ആദ്യ ടീസർ ഇതിനോടകംതന്നെ യുട്യൂബിൽ വൻ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതേ ഞാൻ ചെയ്തിട്ടൊള്ളൂ. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്റെ ജീവിതം എന്റെ മാത്രമാണ് എന്ന ഡയലോഗും മഞ്ജു മോഹൻലാലിനോട് പറയുന്നത് ടീസറിലുണ്ട്. ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ ഫേസ്‌ബുക്ക് ട്രെൻഡിങ് ടോപ്പിക്കുകളിൽ ഇടംപിടിച്ചിരുന്നു. ഹൗ ഓൾഡ് ആർ യുവിന് ശേഷം മഞ്ജു അഭിനയിക്കുന്ന സിനിമ, ആറാം തമ്പുരാന് ശേഷം മോഹൻലാൽമഞ്ജു വാര്യർ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്.
ചിത്രത്തിൽ ഒരു പത്രപ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യർ എത്തുന്നു. ഇന്നസെന്റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. രഞ്ജൻ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറക്കഥകളും വിശേഷങ്ങളുമായി മഞ്ജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം.
'സത്യനങ്കിൾ സിനിമയുടെ പേര് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് ആ രണ്ടുവാക്കുകളെക്കുറിച്ചാണ്. ജീവിതത്തിൽ നമ്മൾ എത്രയോ വട്ടം ഒറ്റയ്‌ക്കൊറ്റയ്ക്ക് ആ വാക്കുകൾ കേട്ടിരിക്കുന്നു. പക്ഷേ എന്നും എന്ന വാക്കിനൊപ്പം എപ്പോഴും എന്ന വാക്ക് ചേർന്ന് ഒറ്റവാക്കാകുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. രണ്ടുവാക്കുകളും അനശ്വരതയെ സൂചിപ്പിക്കുന്നവയാണ്.അവസാനിക്കാത്ത എന്തോ ഒന്നിനെക്കുറിച്ചുള്ള ഓർമ. എന്നിെനാപ്പം എപ്പോഴും എന്നുകൂടി ചേർത്തുകൊണ്ട് ആ അനശ്വരതയെ ഇരട്ടിയാക്കാൻ സത്യനങ്കിളിനെപ്പോലൊരാൾക്ക് മാത്രമേ കഴിയൂ.
എന്നും എപ്പോഴും നിലനിൽകുന്ന ചിലത് മാത്രമാണ് ഈ ഭൂമിയിലുള്ളത്. സ്‌നേഹം,നന്മ,ദയ തുടങ്ങി അപൂർവം ചിലത് മാത്രം. മനുഷ്യവംശം ഇല്ലാതായാലും ബാക്കിയാകുന്നവയാണത്. ഈ സിനിമ എന്നും എപ്പോഴും അവശേഷിക്കുന്ന അങ്ങനെയുള്ള ചിലതിനെക്കുറിച്ചുള്ളതാണ്. എന്നും എപ്പോഴും മലയാളികളുടെ മനസ്സിൽ മോഹൻലാലും മഞ്ജുവാര്യരുമുണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്ന് സത്യനങ്കിൾ പറയുന്നു.
അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ നന്മ. എനിക്കിത് എന്റെ ജീവിതത്തിൽ ഇനിയുള്ള കാലം അല്ലെങ്കിൽ എന്നും എപ്പോഴും ബാക്കിയാകുന്ന ചില നല്ല നിമിഷങ്ങളുടെ ഓർമയാണ്. മാർച്ച് 27ന് നമ്മൾ തീയറ്ററുകളിൽ കാണുംവരെ ഈ സിനിമ എനിക്ക് നൽകിയ ചില നന്മകളെക്കുറിച്ച് കുറിക്കുകയാണ് ഞാൻ..ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ എന്നും, എപ്പോഴും നിങ്ങളുടെ മഞ്ജുവാര്യർ.