- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരും; ജോലിസമയത്ത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനം; പങ്കെടുത്തത് 300-ലേറെ പേർ
തിരുവനന്തപുരം: ജോലിസമയത്ത് സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ കൂറ്റൻ പ്രകടനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നേരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. ഏകദേശം മുന്നൂറിലേറെ ജീവനക്കാർ പ്രകടനത്തിൽ പങ്കെടുക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 1.15 മുതലാണ് സെക്രട്ടേറിയറ്റിലെ ഉച്ചഭക്ഷണസമയം. എന്നാൽ ഇതിനുമുമ്പാണ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങൾ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് പിന്തുണ അർപ്പിച്ച് പ്രകടനം നടത്തിയത്.
Next Story