- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങളിൽ അഞ്ചാമത്; സ്ഥാനത്തിന് ഇളക്കം തട്ടാതെ ഒമാൻ
ഗ്ലോബൽ പീസ് ഇൻഡക്സിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിലെ സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങളിൽ ഒമാന് അഞ്ചാം സ്ഥാനം. 162 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനത്തിലാണ് മിന മേഖലയിൽ ഒമാന് അഞ്ചാം സ്ഥാനമുള്ളത്. അതേസമയം, ആഗോളതലത്തിൽ 74-ാം സ്ഥാനമാണുള്ളത്. ഐസ്ലാന്റ്, ഡെന്മാർക്ക്, ആസ്ട്രിയ, ന്യൂസിലാൻഡ്, പോർച്ചുഗൽ എന്നിവയാണ് ലിസ്റ്റിൽ ആദ്യ സ്ഥാനം നേടിയവർ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോണമിക്സ് ആൻഡ് പീസും ആസ്ട്രേലിയയിലെ സെന്റർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷവും ആഗോളാടിസ്ഥാനത്തിൽ ഒമാൻ 74-ാം സ്ഥാനത്തായിരുന്നു. മിന മേഖലയിൽ ഖത്തറാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ആഗോളാടിസ്ഥാനത്തിൽ 30ാം സ്ഥാനത്തായിരുന്ന ഖത്തർ ഇപ്പോൾ 34-ാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വവും ഭദ്രതയും, ആഭ്യന്തരവും അന്തർദേശീയവുമായ കുഴപ്പങ്ങൾ തുടങ്ങി സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട 24 വിഷയങ്ങളാണ് പഠനവിധേ
ഗ്ലോബൽ പീസ് ഇൻഡക്സിൽ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിലെ സുരക്ഷിതത്വവും സമാധാനവുമുള്ള രാഷ്ട്രങ്ങളിൽ ഒമാന് അഞ്ചാം സ്ഥാനം. 162 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനത്തിലാണ് മിന മേഖലയിൽ ഒമാന് അഞ്ചാം സ്ഥാനമുള്ളത്. അതേസമയം, ആഗോളതലത്തിൽ 74-ാം സ്ഥാനമാണുള്ളത്. ഐസ്ലാന്റ്, ഡെന്മാർക്ക്, ആസ്ട്രിയ, ന്യൂസിലാൻഡ്, പോർച്ചുഗൽ എന്നിവയാണ് ലിസ്റ്റിൽ ആദ്യ സ്ഥാനം നേടിയവർ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോണമിക്സ് ആൻഡ് പീസും ആസ്ട്രേലിയയിലെ സെന്റർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷവും ആഗോളാടിസ്ഥാനത്തിൽ ഒമാൻ 74-ാം സ്ഥാനത്തായിരുന്നു. മിന മേഖലയിൽ ഖത്തറാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ആഗോളാടിസ്ഥാനത്തിൽ 30ാം സ്ഥാനത്തായിരുന്ന ഖത്തർ ഇപ്പോൾ 34-ാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വവും ഭദ്രതയും, ആഭ്യന്തരവും അന്തർദേശീയവുമായ കുഴപ്പങ്ങൾ തുടങ്ങി സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട 24 വിഷയങ്ങളാണ് പഠനവിധേയമാക്കിയത്. ആഭ്യന്തര സംഘർഷം, അന്തർദേശീയ ബന്ധങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള സൗഹൃദം, പൗരന്മാർക്കിടയിലെ ഭിന്നതകൾ, മൊത്തം ജനസംഖ്യയിൽ വീടില്ലാത്തവരുടെ എണ്ണം, രാഷ്ട്രീയ അസ്ഥിരതാവസ്ഥ, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, തടവുകാരുടെ എണ്ണം, കൊലപാതകങ്ങളുടെ എണ്ണം, അക്രമാസക്തമായ പ്രക്ഷോഭങ്ങൾ, രാജ്യത്തിന്റെ സൈനിക ആവശ്യങ്ങൾക്കായുള്ള ബജറ്റ് വിഹിതം തുടങ്ങിയ വിഷയങ്ങളും പഠന വിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രാജ്യത്തെ ആഗോള വരുമാനത്തിന്റെ 13.4 ശതമാനം, സൈനിക, ആഭ്യന്തര സുരക്ഷിതത്വം, കുറ്റ കൃത്യം തുടങ്ങിയവക്ക് വിനിയോഗിക്കപ്പെടുന്നു എന്നും ആഭ്യന്തര സംഘർഷങ്ങളും ഭിന്നതകളും വലിയ സാമ്പത്തിക ചെലവ് വരുത്തുന്ന കാര്യമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 143-ാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് ഇക്കുറി 141-ാം സ്ഥാനമാണ് ഉള്ളത്. 81 രാഷ്ട്രങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുത്തിയപ്പോൾ 79 രാഷ്ട്രങ്ങളിലെ സ്ഥിതിഗതികൾ മോശമായെന്നാണ് പൊതുവായ വിലയിരുത്തൽ.