മെൽബൺ: നിങ്ങൾ യാത്രയ്‌ക്കൊരുങ്ങുന്നവാൻ തയ്യാറെടുക്കുന്നവരാണെങ്കിൽ മതിയായ രേഖകൾ കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തുക. തീവ്രവാദ ആക്രമണ സാധ്യതയ്‌ക്കെതിരെയുള്ള മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുകയാണ്. മതിയായ രേഖകളുൾപ്പെടെ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ വച്ച് സൈനിക ഉദ്യോഗസ്ഥരെ മുസ്ലിം തീവ്രവാദികൾ ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പുള്ളതായി ന്യൂസ് ക്രോപ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇതിനെ തുടർന്ന്ഫുട്‌ബോൾ മത്സര വേദിയിലും ഓപേറ ഹൗസിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

അധികമായി 80 ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്‌സ്, കസ്റ്റംസ് ഉദ്യോഗസ്ഥരെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് ചുമതലപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ട്. സംശയകരമായ വസ്തുക്കളും വ്യക്തികളും പിടികൂടുന്നതിന് വേണ്ടിയാണിത്. ഈ ഗേറ്റുകളും സർക്കാർ വ്യാപകമാക്കും. വിവിധ പ്രദേശങ്ങൾ അനുസരിച്ച് സുരക്ഷാ സംവിധാനങ്ങളിൽ മാറ്റമുള്ളതായി അറ്റോണി ജനറൽ വ്യക്തമാക്കിയിട്ടണുണ്ട്.