- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ നാടുകടത്തൽ നടപടിക്കായി കാത്തിരിക്കുന്നത് മലയാളികൾ ഉൾപ്പെടെ 130 പേർ; നിയമലംഘകർക്കെതിരെയുള്ള പരിശോധന തുടരുന്നു
കുവൈറ്റ് : കുവൈറ്റിൽ വിവിധ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായ മലയാളികൾ ഉൾപ്പെടെ 130 പേരെ നാടുകടത്തൽ നടപടിക്കായി കാത്തിരിക്കുന്നു. നിയമലംഘനം നടത്തിയ 2500ലധികം വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. കുവൈറ്റ് സിറ്റി കേന്ദ്രീകരിച്ചു പൊതു സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഇഖാമ നിയമലംഘനം നടത്തിയ 63 പേർ പിടിയിലായി. അനധികൃതമായി പ്രവർ
കുവൈറ്റ് : കുവൈറ്റിൽ വിവിധ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായ മലയാളികൾ ഉൾപ്പെടെ 130 പേരെ നാടുകടത്തൽ നടപടിക്കായി കാത്തിരിക്കുന്നു. നിയമലംഘനം നടത്തിയ 2500ലധികം വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
കുവൈറ്റ് സിറ്റി കേന്ദ്രീകരിച്ചു പൊതു സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഇഖാമ നിയമലംഘനം നടത്തിയ 63 പേർ പിടിയിലായി. അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളിൽ നടന്ന റെയ്ഡിൽ മലയാളി സ്ത്രീകൾ ഉൾപ്പെടെ 67 ഗാർഹികത്തൊഴിലാളികളും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ട്രാഫിക് വകുപ്പ് നടത്തിയ ഹൈവേ പരിശോധനകളിൽ 4046 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2533 വാഹനങ്ങൾ സുരക്ഷ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടിയാൽ നാടുകടത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്നും കഴിഞ്ഞയാഴ്ച പിടിയിലായ 16 പേരെ ഉടൻ കയറ്റി അയക്കുമെന്നും സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി.