- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 കോടി മൈക്രോസോഫ്റ്റ് അക്കൗണ്ടുകളെ രക്ഷിച്ചത് മലയാളി സൈബർ സുരക്ഷാ ഗവേഷകൻ; കണ്ടെത്തിയത് അക്കൗണ്ട് എളുപ്പം ഹാക്ക് ചെയ്യാൻ വഴിയൊരുക്കുന്ന ഗുരുതര സാങ്കേതിക പിഴവുകൾ; ജൂണിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ചത് നവംബറിൽ; സഹാദ് എൻ.കെ കഴിഞ്ഞ വർഷം ഫേസ്ബുക്കിന്റെ സാങ്കേതിക പ്രശ്നവും കണ്ടെത്തിയ പ്രതിഭ
ബെംഗളുരു: ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടിയത് മലയാളി യുവാവ്. അതും ഒന്നും രണ്ടും അക്കൗണ്ടല്ല. 40 കോടി അക്കൗണ്ടുകളാണ് ഇത്തരത്തിൽ അപകട ഭീഷണി നേരിട്ടതെന്നും ഓർക്കണം. ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ ഇമെയിൽ സേവനമായ ഔട്ട്‌ലുക്കിലെ അക്കൗണ്ടുകൾക്കാണ് ഭീഷണിയുണ്ടായത്. സേഫ്റ്റി ഡിറ്റക്റ്റീവ്.കോം എന്ന സൈബർ സുരക്ഷാ പോർട്ടലിന് വേണ്ടി പ്രവർത്തിക്കുന്ന സുരക്ഷാ ഗവേഷകൻ സഹാദ് എൻ.കെയാണ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയ പ്രതിഭ. ഈ വർഷം ജൂണിലാണ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയത്. ഉടൻ തന്നെ അക്കാര്യം മൈക്രോസോഫ്റ്റിനെ അറിയിച്ചുവെന്ന് സഹാദ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ നവംബറിലാണ് സേഫ്റ്റി ഡിറ്റക്റ്റീവുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് ഈ പ്രശ്നം പൂർണമായും പരിഹരിച്ചത്. മൈക്രോസോഫ്റ്റിന്റെ 'success.office.com' എന്ന ഡൊമൈൻ ശരിയായ രീതിയിലല്ല തയ്യാറാക്കിയതെന്ന് സഹാദ് കണ്ടെത്തി. മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്വേ എന്നിവയിലും സാങ്കേതിക തകരാറുകളുണ്ടായിരുന്നു. എല്ലാ മൈക്രോ
ബെംഗളുരു: ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടിയത് മലയാളി യുവാവ്. അതും ഒന്നും രണ്ടും അക്കൗണ്ടല്ല. 40 കോടി അക്കൗണ്ടുകളാണ് ഇത്തരത്തിൽ അപകട ഭീഷണി നേരിട്ടതെന്നും ഓർക്കണം. ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ ഇമെയിൽ സേവനമായ ഔട്ട്‌ലുക്കിലെ അക്കൗണ്ടുകൾക്കാണ് ഭീഷണിയുണ്ടായത്. സേഫ്റ്റി ഡിറ്റക്റ്റീവ്.കോം എന്ന സൈബർ സുരക്ഷാ പോർട്ടലിന് വേണ്ടി പ്രവർത്തിക്കുന്ന സുരക്ഷാ ഗവേഷകൻ സഹാദ് എൻ.കെയാണ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയ പ്രതിഭ.
ഈ വർഷം ജൂണിലാണ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയത്. ഉടൻ തന്നെ അക്കാര്യം മൈക്രോസോഫ്റ്റിനെ അറിയിച്ചുവെന്ന് സഹാദ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ നവംബറിലാണ് സേഫ്റ്റി ഡിറ്റക്റ്റീവുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് ഈ പ്രശ്നം പൂർണമായും പരിഹരിച്ചത്. മൈക്രോസോഫ്റ്റിന്റെ 'success.office.com' എന്ന ഡൊമൈൻ ശരിയായ രീതിയിലല്ല തയ്യാറാക്കിയതെന്ന് സഹാദ് കണ്ടെത്തി. മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് സ്റ്റോർ, മൈക്രോസോഫ്റ്റ് സ്വേ എന്നിവയിലും സാങ്കേതിക തകരാറുകളുണ്ടായിരുന്നു.
എല്ലാ മൈക്രോ സോഫ്റ്റ് അക്കൗണ്ടുകൾക്കും ഭീഷണിയാണ് ഈ തകരാറുകളെന്നാണ് കരുതുന്നതെന്ന് സഹാദ് പറഞ്ഞു. സുരക്ഷാ ഗവേഷകനായ പൗലോസ് യിബെലോയുടെ സഹായത്തോടെയാണ് സഹാദ് താൻ കണ്ടെത്തിയ പ്രശ്നം മൈക്രോസോഫ്റ്റിനെ അറിയിച്ചത്. ഇതിന് ഒരു നിശ്ചിത തുക സഹാദിന് മൈക്രോസോഫ്റ്റ് പാരിതോഷികമായി നൽകി. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ ഒരു നിശ്ചിത തുക പാരിതോഷികമായി നൽകാറുണ്ട്.
കഴിഞ്ഞ വർഷം ഒരു സാങ്കേതിക പ്രശ്നം കണ്ടെത്തിയതിന് ഫേസ്‌ബുക്കിൽ നിന്നും സഹാദിന് പാരിതോഷികം ലഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ സഹാദ് എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ് മെന്റിൽ നിന്നുള്ള ബിടെക് ബിരുദ ധാരിയാണ്.