- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാം ഈ പൊടിമീശക്കാരനോ? ആസാമിലെ സുഹൃത്തുക്കൾ പുറത്തുവിട്ട പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി; രേഖാചിത്രവുമായി സാമ്യമില്ലാത്ത ഫോട്ടോ സ്ഥിരീകരിക്കാതെ പൊലീസ്
കൊച്ചി: കേരളം കാത്തിരുന്ന ആ കൊടും കുറ്റവാളിയുടെ ചിത്രം പുറത്തുവന്നു. ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റേതെന്ന് പറഞ്ഞ് പ്രതിയുടെ ആസാമിലെ സുഹൃത്തുക്കളാണ് ചിത്രം പുറത്തുവിട്ടത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും വൈറലായി. ചിത്രം ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത് പ്രതിയുടെ ചിത്രം തന്നെയാണോ എന്ന കാര്യം അന്വേഷണം സംഘം സ്ഥിരീകരിച്ചിട്ടില്ല. രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ലാത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തെ നടുക്കിയ കൊലയാളിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ആസാമിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അമീറുലിന്റെതെന്ന വിധത്തിൽ ചിത്രം പുറത്തായത്. നേരത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിയുടെ ചിത്രം പുറത്തുവിടുകയുള്ളൂവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടി അന്വേഷണ സംഘം തങ്ങളുടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ അമീറിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വർഷങ്ങൾക
കൊച്ചി: കേരളം കാത്തിരുന്ന ആ കൊടും കുറ്റവാളിയുടെ ചിത്രം പുറത്തുവന്നു. ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റേതെന്ന് പറഞ്ഞ് പ്രതിയുടെ ആസാമിലെ സുഹൃത്തുക്കളാണ് ചിത്രം പുറത്തുവിട്ടത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും വൈറലായി. ചിത്രം ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത് പ്രതിയുടെ ചിത്രം തന്നെയാണോ എന്ന കാര്യം അന്വേഷണം സംഘം സ്ഥിരീകരിച്ചിട്ടില്ല. രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ലാത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കേരളത്തെ നടുക്കിയ കൊലയാളിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ആസാമിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അമീറുലിന്റെതെന്ന വിധത്തിൽ ചിത്രം പുറത്തായത്. നേരത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിയുടെ ചിത്രം പുറത്തുവിടുകയുള്ളൂവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടി അന്വേഷണ സംഘം തങ്ങളുടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ അമീറിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിൽനിന്നു പോയ അമീറിന്റെ ചിത്രങ്ങളെന്ന പേരിൽ ചിത്രം പുറത്തുവന്നത്.
പൊടിമീശയുള്ള ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ പൊലീസ് പുറത്തുവിട്ട രേഖചിത്രവുമായി യാതൊരു ബന്ധവും ഈ ചിത്രത്തിനില്ല. പൊലീസിന്റെ രേഖാചിത്രം മൂലം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ള നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
നേരത്തെ അമീറുൾ ഇസ്ലാമിനെ പ്രധാന സാക്ഷിയായ വീട്ടമ്മ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന മൊഴി നൽകിയിരുന്ന അയൽവാസിയായ സ്ത്രീയാണ് അമീറുളിനെ തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിൽ വച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. തിരിച്ചറിയൽ പരേഡിന് സാക്ഷിയായി ഇവർ മാത്രമായിരുന്നു എത്തിയത്.
ജയിലിലെ തടവുകാരായ നാല് മലയാളികളുടെയും അഞ്ച് അന്യസംസ്ഥാനക്കാരുടെയും ഒപ്പം പ്രതിയെ നിർത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്. പ്രതിയുമായി രൂപ സാദൃശ്യമുള്ള ജയിലിലെ അന്തേവാസികളെ സാധാരണ വേഷം ധരിപ്പിച്ച് നേരത്തെ തന്നെ ജയിൽ അധികൃതർ ഒരുക്കി നിർത്തിയിരുന്നു. ഇതിനു ശേഷമാണ് മജിസ്ട്രേട്ടിന്റെ മുന്നിൽ ഏക സാക്ഷി തിരിച്ചറിയൽ പരേഡിന് ഹാജരായത്. വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞ ശേഷവും പൊലീസ് പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല.
അതിനിടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം എവിടെയെന്ന കാര്യം ഇനിയും തെളിഞ്ഞിട്ടില്ല. സംഭവദിവസം അമീർ യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും ജിഷയുടെ വീടിനു സമീപത്തുണ്ടായിരുന്ന മറ്റൊരാളും പ്രതിയെ കണ്ടിരുന്നതായി വിവരം ലഭിച്ചു. എന്നാൽ ഇവരെ കണ്ടെത്തിയിട്ടില്ല. ജിഷയെ കൊന്നശേഷം പ്രതി താമസസ്ഥലത്തേക്ക് പോയത് വട്ടോളിപ്പടിയിൽനിന്ന് ഓട്ടോ വിളിച്ചതായാണു അമീർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഓടിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
അതിനിടെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് അന്വേഷണസംഘത്തിലെ ഒരുവിഭാഗം കരുതുന്നു. പ്രതിയെതിരിച്ചറിഞ്ഞ് പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുള്ള വഴിയടയുകയാണ് െവെകുംതോറും ഉണ്ടാവുകയെന്നും ഭിന്നാഭിപ്രായമുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നാളെ പുറത്തുവിടുമെന്നു വിവരമുണ്ട്.