- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാരിച്ചാൽ ഫൈൻ ഈടാക്കുന്ന സീമാസ് മാനേജ്‌മെന്റ് വിരട്ടലുമായി രംഗത്ത്; സമര നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്ന് ഭീഷണി: എങ്കിൽ സമരം മറ്റ് ശാഖകളിലേക്കുമെന്ന് തോമസ് ഐസക് എംഎൽഎ
ആലപ്പുഴ: സീമാസ് ടെക്‌സ്റ്റൈൽസിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമവുമായി മാനേജ്‌മെന്റ് രംഗത്ത്. സമരനേതാക്കളെ പുറത്താക്കിയില്ലെങ്കിൽ സ്ഥാപനം ഇനി തുറക്കില്ലെന്നാണ് സ്ഥാപനമുടമയുടെ ഭീഷണി. എന്നാൽ, തൊഴിലാളികളുമായി ചർച്ച നടത്തി സമരം രമ്യമായി പരിഹരിക്കാതെ ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടു പോകാനുള്ള നടപടിയാണു
ആലപ്പുഴ: സീമാസ് ടെക്‌സ്റ്റൈൽസിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമവുമായി മാനേജ്‌മെന്റ് രംഗത്ത്. സമരനേതാക്കളെ പുറത്താക്കിയില്ലെങ്കിൽ സ്ഥാപനം ഇനി തുറക്കില്ലെന്നാണ് സ്ഥാപനമുടമയുടെ ഭീഷണി.
എന്നാൽ, തൊഴിലാളികളുമായി ചർച്ച നടത്തി സമരം രമ്യമായി പരിഹരിക്കാതെ ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടു പോകാനുള്ള നടപടിയാണു മാനേജ്‌മെന്റ് സ്വീകരിക്കുന്നതെങ്കിൽ മറ്റു ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ടി എം തോമസ് ഐസക് എംഎൽഎ പറഞ്ഞു.
സിപിഐ(എം) പിന്തുണ സമരത്തിനുണ്ടെങ്കിലും പ്രത്യക്ഷത്തിൽ പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നത്് ഇതാദ്യമായാണ്. 'സീമാസ് പൂട്ടിയാൽപ്പിന്നെ സമരസഖാക്കൾ ആലപ്പുഴയിൽ കുത്തിയിരിക്കേണ്ട കാര്യമില്ലല്ലോ. അവരെല്ലാം കൂടി ഏറ്റവും അടുത്ത സീമാസ് ശാഖയുടെ മുന്നിലേയ്ക്കു വരാം. സ്ത്രീകൾ ഒറ്റയ്ക്കാവില്ല. കൂടെ ഞങ്ങളുമുണ്ടാകും. സമരം മറ്റുള്ളിടങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കണോ എന്ന് സീമാസ് മുതലാളി ചിന്തിക്കുക. പിടിവാശി കളഞ്ഞ് ചർച്ചയിലൂടെ ഒരൊത്തുതീർപ്പിലെത്തുകയാണ് നമുക്കെല്ലാവർക്കും നന്ന്. ജീവനക്കാർ സംഘടിച്ചതിന്റെ പേരിൽ ഇത്ര പരാക്രമമെന്തിന്? ചേമ്പറുകളിലായും വ്യാപാരി വ്യവസായി സംഘടനകളിലായും കേരളത്തിലെ വ്യാപാരികൾ സുസംഘടിതരാണ്. സമരങ്ങളും നടത്താറുണ്ട്. ധനമന്ത്രിയെന്ന നിലയിൽ ഞാൻ ഏറ്റവും സൗഹാർദ്ദപരമായ സമീപനമാണ് ഈ സംഘടനകളോട് സ്വീകരിച്ചു പോന്നിട്ടുള്ളത്. സംഘടിക്കാനും സമരം ചെയ്യാനും വിലപേശാനുമുള്ള അവകാശങ്ങൾ വ്യാപാരികൾക്കുമുണ്ട്. എന്നാൽ ഈ അവകാശം തങ്ങളുടെ കീഴിൽ പണിയെടുക്കുന്ന പാവങ്ങൾക്കു പാടില്ല എന്നു പറയുന്നതിലെ വിരോധാഭാസം സീമാസ് മുതലാളിക്ക് മനസിലായില്ലെങ്കിലും വ്യാപാരി വ്യവസായി സംഘടനകൾ മനസിലാക്കണം.
അതുകൊണ്ട്, സംഘടിക്കാൻ നേതൃത്വം നൽകിയവരെ പുറത്താക്കണമെന്ന ശാഠ്യം ഉപേക്ഷിച്ച് സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കുകയാണ് വേണ്ടത്. യുക്തിയുടെ ശക്തിക്കു മുന്നിൽ വഴങ്ങുന്നില്ലെങ്കിൽ, ശക്തിയുടെ യുക്തിക്കു മുന്നിൽ വഴങ്ങേണ്ടി വരും'- തോമസ് ഐസക് പറഞ്ഞു.
കല്യാൺ സാരീസിലെ സമരത്തിന് ശേഷം മാനേജ്‌മെന്റിന്റെ അടിമത്ത മനോഭാവത്തിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങിയ രണ്ടാമത്തെ ടെക്‌സ്റ്റൈൽ ജീവനക്കാരാണ് സീമാസിലേത്. സ്ഥാപന മാനേജ്‌മെന്റിൽ നിന്നും മനുഷ്വത്വപരമായ പരിഗണന പോലും ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് തൊഴിലാളികൾ സമരരംഗത്തേക്ക് ഇറങ്ങിയത്. തൊഴിലാളികളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് ഇരുപ്പ് സമരത്തിലാണ് ഇവർ. തൊഴിലാളി വിരുദ്ധമായ നടപടികളാണ് ടെക്‌സ്റ്റെയിൽ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നതാണ് ജീവനക്കാരുടെ പരാതി.
എട്ട് മണിക്കൂർ ജോലിക്ക് പകരം പന്ത്രണ്ട് മണിക്കൂറോളം ഒന്നിരിക്കാൻ പോലും സാധിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് ഇവിടുത്തെ വനിതാ ജീവനക്കാർ. ഇങ്ങനെ ജോലി ചെയ്യുമ്പോൾ തന്നെ തീർത്തും തുച്ഛമായ വരുമാനമാണ് ഇവർക്ക് നൽകുന്നതും. ആറായിരത്തിയഞ്ഞൂറ് മുതൽ ഏഴായിരം രൂപ വരെയാണ് പരമാവധി ശമ്പളമായി നൽകുന്നത്. ഇരുന്നൂറ് രൂപ വരെ മാത്രമാണ് തൊഴിലാളികളുടെ ദിവസ വേതനം. ഇങ്ങനെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടി വരുമ്പോഴും ഫൈനെന്നും മറ്റും പറഞ്ഞ് പിച്ചചട്ടയിൽ നിന്നും കൈയിട്ടു വാരുന്ന സമീപനവും മാനേജ്‌മെന്റ് സ്വീകരിക്കുന്നുണ്ട്.
ആലപ്പുഴ സീമാസ് അടച്ചുപൂട്ടാനാണത്രേ മുതലാളിയുടെ ചിന്ത. തുറക്കണമെങ്കിൽ സമരനേതാക്കളെ പുറത്താക്കണം പോലും. ഇതു കേട്ടതു മുതല...
Posted by Dr.T.M Thomas Isaac on Thursday, 13 August 2015