- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തുള്ളി... ചിക്കൻ സൂപ്പ്... യോഗർട്ട്... ബ്രോക്കോളി... മുന്തിരി ജ്യൂസ്... തണ്ണിമത്തൻ... പ്രതിരോധ ശേഷി കൂട്ടാൻ ഈ പത്ത് ആഹാര സാധനങ്ങൾ മുടങ്ങാതെ ഉപയോഗിക്കാം
പനിയും ജലദോഷവുമുള്ളപ്പോൾ എന്തൊക്കെ കഴിക്കണം? ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് ഈ പത്ത് ഭക്ഷണ വസ്തുക്കൾ നിർബന്ധമായും കഴിച്ചിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന വൈറ്റമിനുകളും പോഷകവും മിനറലുകളും അടങ്ങിയ ഭക്ഷണമാണ് ആ ഘട്ടത്തിൽ കഴികക്േണ്ടതെന്നും അവർ പറയുന്നു. പനിയും ജലദോഷവുമുണ്ടെന്ന് തോന്നിയാൽ
പനിയും ജലദോഷവുമുള്ളപ്പോൾ എന്തൊക്കെ കഴിക്കണം? ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് ഈ പത്ത് ഭക്ഷണ വസ്തുക്കൾ നിർബന്ധമായും കഴിച്ചിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന വൈറ്റമിനുകളും പോഷകവും മിനറലുകളും അടങ്ങിയ ഭക്ഷണമാണ് ആ ഘട്ടത്തിൽ കഴികക്േണ്ടതെന്നും അവർ പറയുന്നു. പനിയും ജലദോഷവുമുണ്ടെന്ന് തോന്നിയാൽ ഈ ഭക്ഷണരീതി പിന്തുടരാവുന്നതാണ്.
ന്യുയോർക്ക് സിറ്റിയിലെ മോസ് വെൽനെസിലെ ന്യൂട്രീഷ്യൻ വിദഗ്ധൻ ആന്ദ്രെ മോസ്സിന്റെ അഭിപ്രായത്തിൽ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ ഈ പത്ത് ഭക്ഷണങ്ങൾ നിർബന്ധമായും കഴിച്ചിരിക്കണം. വെളുത്തുള്ളിയാണ് അതിലൊന്ന്. പ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. പ്രകൃതിദത്തമായിത്തന്നെ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ വെളുത്തുള്ളിയിലുണ്ട്. സൾഫ്യൂരിക് പദാർഥങ്ങളടങ്ങിയ വെളുത്തുള്ളി പച്ചയ്ക്ക് തിന്നുന്നത് നല്ലതാണ്. ചവച്ചുതിന്നാൻ പറ്റില്ലെങ്കിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വിഴുങ്ങിയാലും മതി.
പനിയും ജലദോഷവുമുള്ളപ്പോൾ കട്ടിത്തൈര് കഴിക്കുന്നതിനെ വിലക്കുന്നവരുണ്ട്. എന്നാൽ, നല്ല ബാക്ടീരിയായ പ്രോബയോട്ടിക്‌സ് അടങ്ങിയ തൈര് കഴിക്കുന്നത് നല്ലതാണെന്ന് മോസ് പറയുന്നു. വയറ്റിൽനിന്നുള്ള ശോധനയെയും അത് സഹായിക്കും. കുടലിലെ കുഴപ്പങ്ങൾ എത്ര കുറയുന്നുവോ അത്രയും പ്രതിരോധ ശേഷി ശരീരത്തിനുണ്ടാകും.
ചിക്കൻ സൂപ്പ് കഴിക്കുന്നതും പനിയെ തടഞ്ഞുനിർത്തും. കോഴിയുടെ എല്ലുകൾ ഇട്ടുണ്ടാക്കുന്ന സൂപ്പിന് പ്രതിരോധശക്തി കൂട്ടാനുള്ള കഴിവുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നു എന്നതാണ് സൂപ്പിന്റെ ഗുണം. ഒട്ടേറെ മിനറലുകൾ അടങ്ങിയിരിക്കുന്നുവെന്നതും ശരീരത്തിന് ഗുണം ചെയ്യും. ഗ്ലൈസിൻ, അർജിനിൻ, പ്രോലിൻ തുടങ്ങിയ അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികളാണ് മറ്റൊരു മരുന്ന്. പച്ചച്ചീരയുടെ ഇലകൾ വേവിച്ച് കഴിക്കുന്നതോ സലാഡുണ്ടാക്കി കഴിക്കുന്നതോ നല്ലതാണ്. പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പോഷകാംശമുള്ളവയാണ് ചീരയെന്ന് വിദഗ്ദ്ധർ പറയുന്നു. കോശങ്ങൾക്ക് ശക്തിനൽകുന്ന ഫോളിക് ആസിഡ് അടങ്ങിയവയാണ് ഇലകൾ. വൈറ്റമിൻ സിയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളിയും അസുഖങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മരുന്നാണ്. പച്ചക്കറിയെക്കാൾ ഇരട്ടി ഗുണം ചെയ്യുന്നുവെന്നതാണ് ബ്രോക്കോളിയുടെ പ്രത്യേകത. രോഗപ്രതിരോധ ശേഷി നൽകാനാവാശ്യമായ ഘടകങ്ങൾ അതിലുണ്ട്. കരളിന് കരുത്ത് പകരാനും ബ്രോക്കോളിക്കാവും. വൈറ്റമിൻ സിയും കാൽസ്യവും വൻതോതിൽ അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി. സ്തനാർബുദത്തെപ്പോലും ചെറുക്കാൻ ഇതിനാവുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പനിയോ ജലദോഷമോ ഉള്ള സമയത്ത് ഏറ്റവും നല്ല പഴച്ചാർ മുന്തിരിയുടേതാണ്. ഓറഞ്ചിനെക്കാൾ വൈറ്റമിൻ സി മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, അതിൽ പഞ്ചസാര കുറവാണെന്ന ഗുണവുമുണ്ട്. ജലദോഷത്തെ ചെറുക്കാനും മുന്തിരി ജ്യൂസിനാവും. ലൈക്കോപെൻ എന്ന ആന്റിഓക്‌സിഡന്റാണ് മുന്തിരിയെ ഔഷധഗുണമുള്ളതാക്കുന്നത്.
കറുവാപ്പട്ടയ്ക്കും ഇതുമാതിരി ഔഷധ ഗുണമുണ്ട്. കറുവാപ്പട്ട പൊടിച്ചത് കാപ്പിയിലോ ഓട്‌സിലോ ചേർത്ത് കഴിക്കുന്നത് പനിയെ പ്രതിരോധിക്കാൻ സഹായകമാകും. ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ളതാണ് ഈ സുഗന്ധദ്രവ്യം. ദഹനത്തെയും അത് സഹായിക്കും.
തണ്ണിമത്തൻ കഴിക്കുന്നതും പനിക്കാർക്ക് വളരെ ആശ്വാസം പകരുന്നന്ന ഒന്നാണ്. വൈറ്റമിൻ സിയും വൈറ്റമിൻ എയും ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള തണ്ണിമത്തനിൽ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ജലാംശം ഏറെയുള്ള പഴവർഗം കൂടിയാണിത്. അണുബാധയും നീർവീഴ്ചയും തടയാനും തണ്ണിമത്തനാകും.
ഓയിസ്റ്ററുകളും പനിക്കാർക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകാംശമായ സിങ്ക് പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കും. ടെസ്റ്റസ്റ്റെറോണിനെ ഉത്തേജിപ്പിക്കുന്ന സിങ്ക് ജലദോഷത്തിന്റെ തീവ്രത ഇല്ലാതാക്കുകയും ചെയ്യും.
കൂണുകൾക്കുമുണ്ട് രോഗപ്രതിരോധത്തിൽ അതിന്റേതായ പങ്ക്. സലാഡുകളിലോ പാസ്തയിലോ പിസ്സയിലോ കൂൺ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. വൈറ്റമിൻ ഡി അടങ്ങിയ അപൂർവ ഭക്ഷണങ്ങളിലൊന്നാണ് കൂണുകൾ. പ്രത്യേകിച്ച് തണുപ്പുകാലത്ത് ഭക്ഷണത്തിനൊപ്പം കൂൺ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തികൂട്ടും.