- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആദിവാസിയെ പീഡിപ്പിച്ചപ്പോൾ തുടങ്ങിയ അടുപ്പം; മാങ്കുളത്തുകാരിയെ കെട്ടിയതോടെ സൗഹൃദം ദൃഡമായി; സിസി പിടിച്ച തുക തിരിച്ചു ചോദിച്ചപ്പോൾ കാർ വെട്ടിവിൽക്കുമെന്ന് മറുപടി; ഭാര്യയുടെ പ്രസവാവശ്യത്തിനുള്ള പണം ബാങ്ക് പിടിച്ചത് ഗിരോഷിനെ പ്രതികാരദാഹിയാക്കി; സെലീനയുടെ മാറിടം അറുത്തെടുത്ത് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകിയുടെ കുറ്റസമ്മതം ഇങ്ങനെ
തൊടുപുഴ: അടിമാലിയിൽ സാമൂഹ്യപ്രവർത്തകയായ സെലീനയുടെ കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കങ്ങൾ തന്നെ. കാറിന്റെ സിസി അടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. സെലീനയോടു വർഷങ്ങളായുള്ള പകയും പണത്തിന്റെ അത്യാവശ്യവുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പ്രതി ഗിരോഷ് പൊലീസിന് മൊഴിനൽകി. വർഷങ്ങൾക്ക് മുൻപ് ഗിരോഷ് അടിമാലി ബസ്റ്റാൻഡിനു സമീപം ഫോട്ടോസ്റ്റാറ്റ് കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ മാങ്കുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി ഉയർന്നു. ഈ വിഷയം ചൈൽഡ് ലൈൻ, പബ്ലിക് സോഷ്യൽ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചുവന്ന സെലീനയുടെ അടുത്തെത്തി. ഗിരോഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ധാരണയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ 2015ൽ ഇയാൾ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഗിരോഷിന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളാണ് കൊലയ്ക്ക് കാരണം. കല്ല്യാണത്തോടെ തന്നെ സെലീനയുമായി ഗിരോഷ് അടുത്തിരുന്നു. സെലീനയുട
തൊടുപുഴ: അടിമാലിയിൽ സാമൂഹ്യപ്രവർത്തകയായ സെലീനയുടെ കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കങ്ങൾ തന്നെ. കാറിന്റെ സിസി അടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. സെലീനയോടു വർഷങ്ങളായുള്ള പകയും പണത്തിന്റെ അത്യാവശ്യവുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പ്രതി ഗിരോഷ് പൊലീസിന് മൊഴിനൽകി.
വർഷങ്ങൾക്ക് മുൻപ് ഗിരോഷ് അടിമാലി ബസ്റ്റാൻഡിനു സമീപം ഫോട്ടോസ്റ്റാറ്റ് കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ മാങ്കുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി ഉയർന്നു. ഈ വിഷയം ചൈൽഡ് ലൈൻ, പബ്ലിക് സോഷ്യൽ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചുവന്ന സെലീനയുടെ അടുത്തെത്തി. ഗിരോഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ധാരണയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ 2015ൽ ഇയാൾ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഗിരോഷിന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളാണ് കൊലയ്ക്ക് കാരണം. കല്ല്യാണത്തോടെ തന്നെ സെലീനയുമായി ഗിരോഷ് അടുത്തിരുന്നു. സെലീനയുടെ കുടുംബവുമായി പ്രതിക്കു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. സെലീനയും കുടുംബവും വാങ്ങിയ കാറിനു സ്വകാര്യ ബാങ്കിൽനിന്നു ഗിരോഷിന്റെ പേരിലാണു രണ്ടു ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങി.
സെലീന ലോൺ അടയ്ക്കുമെന്ന വ്യവസ്ഥയിലാണ് ഗിരോഷ് ലോൺ എടുത്തു നൽകിയത് കഴിഞ്ഞ ദിവസം ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി കാരിക്കോടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ചെലവിനായി മറ്റൊരു സുഹൃത്തിൽ നിന്നു വായ്പയായി കുറച്ചു രൂപ ഗിരോഷിന്റെ അക്കൗണ്ടിലേക്കു വന്നെങ്കിലും ഇതും വായ്പാ തിരിച്ചടവ് ഇനത്തിൽ സ്വകാര്യ ബാങ്ക് പിടിച്ചു. ഇതോടെ ഗിരോഷ് വലിയ പ്രതിസന്ധിയിലായി. പണം ചോദിച്ച് സെലീനയുടെ വീട്ടിലെത്തി. വീടിന്റെ പിൻഭാഗത്ത് തുണി അലക്കുകയായിരുന്ന സെലീനയുമായി പണം ചോദിച്ചു വാക്കേറ്റമായി. കാറ് വെട്ടി വിൽക്കുമെന്നും ലോൺ അടയ്ക്കില്ലെന്നും സെലീന പറഞ്ഞു. താൻ അഡ്വക്കേറ്റാണെന്നും എന്തുവേണമെങ്കിലും ചെയ്യാനും സെലീന പറഞ്ഞുവത്രേ. ഇതോടെ ഗിരോഷ് പ്രകോപിതനായി. കൈയിൽ കരുതിയ കത്തിയെടുത്ത് രണ്ടുവട്ടം സെലീനയുടെ തൊണ്ടക്കുഴിയിൽ കുത്തി. അതിന് ശേഷം ഇടത് മാറിടം മുറിച്ചെടുത്ത് വീട്ടിലും കൊണ്ടു പോയി.
2015-ൽ ഗിരോഷ് അടിമാലി ബസ്സ്റ്റാൻഡിൽ തന്റെ കംപ്യൂട്ടർ സ്ഥാപനത്തിൽ പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ആയിരുന്നു. മാങ്കുളത്തെ അനാഥയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം കേസിലേക്കു നീങ്ങി. ഈ സമയം സാമൂഹിക പ്രവർത്തകയും കൗൺസിലറുമായ സെലീന വിഷയത്തിൽ ഇടപെട്ടു. പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിയെ ഗിരോഷ് വിവാഹം കഴിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥ അംഗീകരിച്ചപ്പോൾ പ്രശ്‌നം പൊലീസിലെത്താതെ ഒതുങ്ങി. 2015 ഏപ്രിലിൽ വ്യവസ്ഥയനുസരിച്ച് ഗിരോഷ് തൊടുപുഴ അമ്പലത്തിൽ പെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹത്തിന് മുൻപന്തിയിൽ സെലീന ഉണ്ടായിരുന്നു. അന്നുമുതൽ സെലീനയോട് ഗിരോഷിന് വൈരാഗ്യമായി. ഇതു പുറത്തു കാണിക്കാതെ സൗഹൃദം നടിച്ചു. ഇതും കൊലയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാവിലെ സെലീനയെ വിളിച്ച് പണം വായ്പയായെങ്കിലും തരാൻ ഗിരോഷ് ആവശ്യപ്പെട്ടു. എന്നാൽ, തിരക്കാണെന്നുപറഞ്ഞ് ഫോൺ വിേഛദിക്കുകയായിരുന്നു. സെലീന വീട്ടിലുണ്ടെന്ന് മനസിലാക്കി അവിടെയെത്തി പണം ആവശ്യപ്പൈട്ടങ്കിലും നൽകിയില്ല. ഇതോടെ പ്രകോപിതനായ ഗിരോഷ് കൈയിൽ കരുതിയ കഠാരകൊണ്ട് കഴുത്തിൽ കുത്തിവീഴ്‌ത്തി. മരണം ഉറപ്പിച്ച് റോഡിലിറങ്ങിയശേഷം തിരികെയെത്തി ഇടത് മാറ് മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ കിടപ്പുമുറിയിൽ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചക്ക് 2.16മുതൽ 2.24വരെ സമയത്താണ് സഭവം നടന്നത്. എന്നാൽ, രാത്രി എട്ടുമണിയോടെ സെലീനയുടെ ഭർത്താവ് സിയാദ് മത്സ്യവ്യാപാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്പൈസസ് സ്ഥാപനത്തിലെ സി.സി ടി.വി പരിശോധിച്ച്, സിയാദിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. സെലീന അണിഞ്ഞ മാല മുക്കുപണ്ടമാണെന്നറിയാതെ അതും കൈക്കലാക്കിയാണ് ഗിരോഷ് രക്ഷപ്പെട്ടത്. സാമ്പത്തിക പ്രശ്നം പരിഹരിക്കാനായിരുന്നു ഇത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.16നായിരുന്നു പ്രതി സെലീനയുടെ വീട്ടിലെത്തി കൃത്യം നടത്തിയത്. വെട്ടേറ്റ് സെലീന വീണതോടെ കഴുത്തിൽ കിടന്ന മാല പറിച്ചെടുത്ത് റോഡിൽ കയറിയ പ്രതി അൽപസമയം പരിസരം വീക്ഷിച്ചശേഷം 3.02ന് വീണ്ടും ഇറങ്ങിവന്ന് കലിതീരുവരെ ശരീരത്തിൽ വെട്ടുകയും കുത്തുകയും ചെയ്തു. പരിസരം വീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ച് ചെന്ന് മാറിടം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. തുടർന്ന് ബൈക്കിൽ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേശീയപാതയിൽ റാണിക്കല്ലിന് സമീപം കൊലചെയ്യാനുപയോഗിച്ച ആയുധം ഉപേക്ഷിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം.