- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാശ്രയ മാനേജ്മെന്റുകളോട് സിപിഐ(എം) കൈക്കൂലി വാങ്ങിയെന്ന് സുരേന്ദ്രൻ; ഫീസ് കുറക്കരുതെന്ന് എകെജി സെന്ററിൽ നിന്നും മാനേജ്മെന്റുകളോട് വിളിച്ചു പറഞ്ഞെന്ന് ചെന്നിത്തല; ഫീസ് കുറക്കുമെന്ന് പറഞ്ഞ് യോഗത്തിന് കൊണ്ടു വന്ന പ്രതിപക്ഷമാണ് നാടകം കളിച്ചതെന്ന് പിണറായി; സ്വാശ്രയസമരം തീർന്നിട്ടും തർക്കം തീർന്നില്ല
തിരുവനന്തപുരം: നിയമസഭയിലെ സ്വാശ്രയത്തിലെ നിരാഹാരം പ്രതിപക്ഷം അവസാനിപ്പിച്ചു. ഒന്നും നേടാതെയാണ് സമരം പിൻവലിച്ചതെന്ന് പ്രതിപക്ഷം തന്നെ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹുങ്ക് തുറന്നുകാട്ടിയെന്ന വീരവാദത്തോടെയാണ് സമരം പിൻവലിക്കിൽ. ഇനി കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവകളിലാണ് പ്രതിഷേധം. നിയമസഭ തുറന്നാൽ അവിടെ വീണ്ടും പ്രതിഷേധമെത്തും. അതിന് മുമ്പ് മെഡിക്കൽ പ്രവേശനം പൂർത്തിയാകുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സ്വാശ്രയ പ്രശ്‌നത്തിൽ ഇനിയൊന്നും നടക്കില്ല. സുപ്രീംകോടതിയുടെ അംഗീകാരവും സർക്കാരും കോളേജുകളും തമ്മിലെ കരാറിനുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ സർക്കാരിന് തെല്ലും ഭയക്കേണ്ടതില്ല. ഇതിനിടെയിലും രണ്ട് ആരോപണങ്ങൾ ശ്രദ്ധേയമായി. മാനേജ്‌മെന്റിൽ നിന്ന് സർക്കാരിലെ ഉന്നതർ കോഴ വാങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറയുന്നു. മാനേജ്‌മെന്റിനോട് ഫീസ് കുറയ്ക്കരുതെന്ന് എ കെ ജി സെന്ററിൽ നിന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഏതായാലും കോൺഗ്രസ് നേതൃത്വത്ത
തിരുവനന്തപുരം: നിയമസഭയിലെ സ്വാശ്രയത്തിലെ നിരാഹാരം പ്രതിപക്ഷം അവസാനിപ്പിച്ചു. ഒന്നും നേടാതെയാണ് സമരം പിൻവലിച്ചതെന്ന് പ്രതിപക്ഷം തന്നെ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹുങ്ക് തുറന്നുകാട്ടിയെന്ന വീരവാദത്തോടെയാണ് സമരം പിൻവലിക്കിൽ. ഇനി കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവകളിലാണ് പ്രതിഷേധം. നിയമസഭ തുറന്നാൽ അവിടെ വീണ്ടും പ്രതിഷേധമെത്തും. അതിന് മുമ്പ് മെഡിക്കൽ പ്രവേശനം പൂർത്തിയാകുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സ്വാശ്രയ പ്രശ്‌നത്തിൽ ഇനിയൊന്നും നടക്കില്ല. സുപ്രീംകോടതിയുടെ അംഗീകാരവും സർക്കാരും കോളേജുകളും തമ്മിലെ കരാറിനുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ സർക്കാരിന് തെല്ലും ഭയക്കേണ്ടതില്ല. ഇതിനിടെയിലും രണ്ട് ആരോപണങ്ങൾ ശ്രദ്ധേയമായി.
മാനേജ്‌മെന്റിൽ നിന്ന് സർക്കാരിലെ ഉന്നതർ കോഴ വാങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറയുന്നു. മാനേജ്‌മെന്റിനോട് ഫീസ് കുറയ്ക്കരുതെന്ന് എ കെ ജി സെന്ററിൽ നിന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഏതായാലും കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫിനൊപ്പം ബിജെപിയും വിഷയം സജീവ ചർച്ചയാക്കാൻ ഉദ്ദേശിക്കുകയാണ്. എന്നാൽ എല്ലാത്തിനും പരിഹാരം അടുത്ത വർഷം ഉണ്ടാക്കുമെന്ന് സിപിഎമ്മും. മെഡിക്കൽ വിദ്യാഭ്യാസത്തിലെ കോഴക്കഥകൾക്ക് അതോടെ അവസാനമാകും. അടുത്ത വർഷം മുതൽ ആരും തലവരിപ്പണം വാങ്ങില്ലെന്നും അവർ വിശദീകരിക്കുകയാണ്.
കോഴപ്പണത്തെ കുറിച്ച് ജയരാജനോട് ചോദിക്കണം-സുരേന്ദ്രൻ
സ്വാശ്രയ മാനേജ്‌മെന്റുകളിൽനിന്ന് സിപിഐ(എം) വൻതോതിൽ കോഴപ്പണം വാങ്ങിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സിപിഐ(എം) വാങ്ങിയ കോഴപ്പണം സംബന്ധിച്ച് ഇ.പി. ജയരാജനോട് ചോദിക്കണം. സ്വാശ്രയ സമരത്തിന്റെ പേരിൽ ചെറുപ്പക്കാരെ ബലികൊടുത്ത പാർട്ടി ഇന്ന് ഒരു ലജ്ജയുമില്ലാതെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയാണ്.
സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാൻ പുതിയ നിയമം വേണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പിണറായി സർക്കാരിന്റെ സ്വാശ്രയനയം തെറ്റാണെന്ന് പരോക്ഷമായി സൂചിപ്പിക്കാനാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ സ്ഥാനത്തുനിന്ന് എം വി ജയരാജൻ രാജിവയ്ക്കാൻ കാരണവും കോഴപ്പണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്.
ഫീസ് കുറയ്ക്കാതിരിക്കാൻ കളിച്ചത് എകെജി സെന്റർ
ഫീസിൽ ഒരു കുറവും വരുത്തരുതെന്നു സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് എകെജി സെന്ററിൽ നിന്നു കൃത്യസമയത്തു നിർദ്ദേശം പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ചേർന്നു മൂന്നു മണിക്കൂറോളം മാനേജ്‌മെന്റുകളുമായി ചർച്ച നടത്തിയത് എന്തിനാണെന്നു ചെന്നിത്തലയും നേതാക്കളായ ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരും ചോദിച്ചു.
അതിനുശേഷം ആരോഗ്യമന്ത്രി നിർദശിച്ചതു പ്രകാരമാണ് അവർ പ്രതിപക്ഷത്തെ വന്നു കണ്ടത്. വരുമാനപരിധി സംബന്ധിച്ചു വിശദമായ ആശയവിനിമയം നടത്തി. ഒടുവിൽ 30%-40% പേർക്കും പ്രയോജനം ചെയ്യുമെന്നു കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വാർഷികവരുമാനം മൂന്നു ലക്ഷമുള്ളവർക്ക് എന്ന അവരുടെ വാദം പ്രതിപക്ഷം അംഗീകരിച്ചു. കുറവു വരുത്തുന്ന ഫീസ് സ്‌കോളർഷിപ്പ് ഇനത്തിൽ നൽകാം എന്നായിരുന്നു ധാരണ.
അസോസിയേഷനിലെ മുപ്പതോളം പേരാണു സമീപിച്ചു സംസാരിച്ചത്. ഒത്തുതീർപ്പിലേക്ക് എത്തുന്നു എന്ന പ്രതീതി ഉണ്ടായി. മുഖ്യമന്ത്രിയോടു സംസാരിച്ചു തീർപ്പാകുമ്പോഴാണ് അന്തിമമെന്നു പ്രതിപക്ഷ നേതാവ് അവരോടു പറഞ്ഞു. ഈ ചർച്ച പുറത്തുവിടില്ലെന്നും വ്യക്തമാക്കി. എന്നാൽ എല്ലാം മുഖ്യമന്ത്രി തകിടം മറിച്ചു. ചെന്നപാടെ അവരെ അദ്ദേഹം വിരട്ടി. നിങ്ങൾ കച്ചവടക്കാരാണല്ലോ എന്ന് ആക്ഷേപിച്ചായിരുന്നു തുടക്കം. മുഖ്യമന്ത്രിയുടെ നിലപാട് അദ്ഭുതപ്പെടുത്തുന്നതായെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ആരേയും ഭള്ള് പറഞ്ഞിട്ടില്ലെന്ന് പിണറായി
സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ചർച്ചയുമായി ബന്ധപ്പെട്ടു താൻ ആരോഗ്യമന്ത്രിയെ ഭള്ള് പറഞ്ഞെന്നും ആരോഗ്യ സെക്രട്ടറിയെ തെറിവിളിച്ചെന്നുമുള്ള ആക്ഷേപമാണു പ്രചരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതെല്ലാം വെറും കെട്ടുകഥകളാണെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷവുമായി ധാരണയിൽ എത്തിയിട്ടാകാം സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികൾ താനുമായി ചർച്ചയ്ക്ക് എത്തിയതെന്നു പിന്നീടു മുഖ്യമന്ത്രി പ്രതികരിച്ചു. ആ ധാരണ തെറ്റിയിട്ടു തന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുറ്റപ്പെടുത്താൻ ആരെയും കിട്ടാത്തതിനാലാണു പ്രതിപക്ഷം തനിക്കെതിരെ പറയുന്നതെന്നും തലസ്ഥാനത്ത് ഒരു പൊതുചടങ്ങിനെത്തിയ പിണറായി പറഞ്ഞു.
സ്വാശ്രയസമരം തീർക്കാൻ മാനേജ്‌മെന്റുകളുടെ മുന്നിലേക്ക് ഒരു നിർദേശവും സർക്കാർ വയ്ക്കില്ലെന്നു പ്രതിപക്ഷവുമായുള്ള ചർച്ചയിൽ താൻ വ്യക്തമാക്കിയിരുന്നു മാനേജ്‌മെന്റുകളുടെ നിർദ്ദേശം കേൾക്കാൻ വിളിച്ച ചർച്ചയിൽ ഒരു നിർദേശവും അവർ കൈമാറിയില്ല. സമരം തീർക്കാനുള്ള നിലപാടാണു സർക്കാർ ആദ്യം മുതൽ സ്വീകരിക്കുന്നത് എങ്കിൽ, തീർക്കാതിരിക്കാനാണു പ്രതിപക്ഷം നോക്കുന്നത്. മാനേജ്‌മെന്റുകൾ ഫീസ് രണ്ടര ലക്ഷത്തിൽ നിന്നു കുറയ്ക്കാൻ സന്നദ്ധമാണെന്നും മുഖ്യമന്ത്രി യോഗം വിളിക്കണമെന്നും പറഞ്ഞതു പ്രതിപക്ഷനേതാവും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എം.കെ.മുനീറും ചേർന്നാണ്. അപ്പോൾത്തന്നെ അതിനുള്ള സന്നദ്ധതയും അറിയിച്ചു. ചർച്ചയിൽ ഒരു നിർദേശവും അങ്ങോട്ടു സർക്കാർ വയ്ക്കില്ലെന്നും അവർ പറഞ്ഞാൽ സ്വീകരിക്കാൻ സാധിക്കുന്നതു സ്വീകരിക്കുമെന്നും പ്രതിപക്ഷത്തോട് അപ്പോൾ വ്യക്തമാക്കിയിരുന്നതാണ്.
മാനേജ്‌മെന്റ് അസോസിയേഷൻ യോഗം ചേർന്നിട്ടാണു വരുന്നതെന്നും നേരത്തെയുണ്ടാക്കിയ കരാറിൽ വ്യത്യാസം വരുത്താൻ തയാറല്ലെന്നുമാണ് അവർ പറഞ്ഞത്. രണ്ടര ലക്ഷം രൂപ ഫീസിന്റെ കാര്യത്തിൽ വല്ല കുറവും വരുത്താൻ തയാറാകുമോയെന്നു വീണ്ടും ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മറുപടി. പുതിയ നിർദേശങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നും അറിയിച്ചു. പിന്നെ, യോഗം തുടർന്നിട്ട് എന്തു കാര്യം- മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിനും കരുണയ്ക്കും ഫീസ് നിശ്ചയിച്ചത് ആര്?
കണ്ണൂർ മെഡിക്കൽ കോളജിനു 10 ലക്ഷം രൂപയും കരുണയ്ക്ക് 7.5 ലക്ഷവും കെഎംസിടിക്കു 10 ലക്ഷവും ഫീസ് ഈടാക്കാനുള്ള അനുമതി ലഭിച്ചതു ഹൈക്കോടതിയിൽ നിന്നാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സർക്കാർ സുപ്രീംകോടതിയിൽ ഇതിനെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. യിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ അനുവദിക്കാൻ പാടുള്ളുവെന്നാണു സർക്കാരിന്റെ ആവശ്യം. വിധി വരുന്നതിനനുസരിച്ചു സർക്കാർ തീരുമാനമെടുക്കും. സർക്കാരിമായി ധാരണ ഉണ്ടാക്കാത്ത കോളജുകൾക്കെതിരെ കഴിഞ്ഞ മൂന്നാം തീയതി തന്നെ സർക്കാർ അപ്പീൽ ഫയൽ ചെയ്തിരുന്നു.
എന്നാൽ കോടതി അന്നു വാദം കേൾക്കുകയോ ഉത്തരവ് ഇറക്കുകയോ ചെയ്തില്ല. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഏഴിനു മുൻപേ അലോട്‌മെന്റ് നടത്തി പ്രവേശനം തീർക്കേണ്ടതായിരുന്നു. മൂന്നിനു വിജ്ഞാപനമിറക്കിയാലേ ഈ കോളജുകളിൽ ഏഴിനു മുൻപായി പ്രവേശനം പറ്റുകയുള്ളു. അല്ലാത്തപക്ഷം ഈ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഫീസ് നിശ്ചയിച്ചു നൽകിയ കോളജുകൾക്കു വിദ്യാർത്ഥികളെ അലോട് ചെയ്യുന്നതിനു വിജ്ഞാപനമിറക്കിയത്. സുപ്രീം കോടതി വിധി വരുംവരെ കാത്തുനിന്നാൽ കോടതിയലക്ഷ്യമാകുമായിരുന്നുവെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.