തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിന് സ്വയംഭരണ പദവി ലഭിച്ചു. കേരള സർവ്വകലാശാലയ്ക്കു കീഴിൽ സ്വയംഭരണ പദവി ലഭിക്കുന്ന ആദ്യ എയ്ഡഡ് കോളജാണ് മാർ ഈവാനിയോസ്. മലങ്കര കത്തോലിക്ക സഭാ മാനേജ്മെന്റിന്റെ കീഴിലാണ് നാലാഞ്ചിറയിലെ ഈ കോളജ് പ്രവർത്തിക്കുന്നത്. കോളജുകൾക്ക് സ്വയംഭരണം നൽകുന്നതിനെതിരെ ചില വിദ്യാർത്ഥി സംഘടനകൾ സമരരംഗത്താണ്. അതിനിടയിലാണ്, യുജിസിയുടെ സമിതി, ഈവാനിയോസ് കോളജ് സന്ദർശിച്ച് കോളജിനെ സ്വയംഭരണ കോളജാക്കാൻ ശുപാർശ നൽകിയത്.