കോൺവാളിലെ നാൻസ്ലീഡൻ ഹൗസിങ് ഡെവലപ്‌മെന്റിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് മേസ്തിരിപ്പണിക്കാരന്റെ ഈ രസകരമായ സെൽഫി പിറവിയെടുത്തത്. കെയ്റ്റിനൊപ്പം വില്യമും ഉണ്ടായിരുന്നു. റെഡ്രത്തിലെ സാം വെയ്ൻ എന്ന തൊഴിലാളിയാണ് സെൽഫി എടുത്തത്. വില്യമും കെയ്റ്റും ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങളും ചിരിച്ചുകൊണ്ടാണ് സെൽഫിക്ക് പോസ് ചെയ്തത്.

സെൽഫി ചിത്രങ്ങൾ സാം തന്നെ ഫേസ്‌ബുക്കിൽ ഇടുകയും ചെയ്തിട്ടുണ്ട്. രണ്ടു വർഷം മുൻപ് ചാൾസ് രാജാവിനൊപ്പം നിൽക്കുന്ന സെൽഫിയും സാം ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന്റെയും ഒരു ചെറിയ ധൈര്യം കാണിക്കുന്നതിന്റെയും ഫലമാണ് ഈ സെൽഫികളെന്ന് സാം പറയുന്നു.

എല്ലാ തവണത്തേയും പോലെ സുന്ദരിയായി തന്നെയാണ് കെയ്റ്റ് എത്തിയത്. 976 പൗണ്ട് വിലവരുന്ന ലെലാ റോസ് റിസോർട്ട് വസ്ത്രമാണ് കെയ്റ്റ് അണിഞ്ഞത്.