തിരാളികൾ എന്തൊക്കെ പറഞ്ഞാലും അരേിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹില്ലാരി ക്ലിന്റണെ അവരുടെ ആരാധകർ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം കൂടി പുറത്ത് വന്നു. ഒരു വലിയ ജനക്കൂട്ടം അപ്പാടെ അവർക്കെതിരെ തിരിഞ്ഞ് സെൽഫിയെടുക്കുന്ന അപൂർവ ചിത്രമാണിത്. പുറത്ത് വന്ന് മണിക്കൂറുകൾക്കകം ഈ ചിത്രം വൈറലാവുകയും ചെയ്തു. ഇതിന് മുമ്പ് 2008ൽ ഇത്തരത്തിലുള്ള ഒരു സംഭവത്തിൽ ആരാധകർ ഹില്ലാരിയെ തൊടാൻ തിക്കും തിരക്കും കൂട്ടിയതിന്റെ ചിത്രത്തിന് വൻ പ്രചാരമുണ്ടായിരുന്നു. ഒർലാണ്ടോയിലെ ഒരു കാംപിയൻ ഇവന്റിൽ വച്ചാണ് ജനക്കൂട്ടം ഹില്ലാരിക്കൊപ്പം കൂട്ടസെൽഫിയെടുത്തിരിക്കുന്നത്. ഇതിൽ ഒരു പറ്റം പേർ തങ്ങളുടെ മൊബൈൽ ക്യാമറയിൽ ഹില്ലാരിക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച കാംപയൻ സ്റ്റാഫർ ഈ ഫോട്ടോ ട്വിറ്ററിലിട്ടതിന് ശേഷം 20,000 പ്രാവശ്യമാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച നടന്ന സംഭവത്തിൽ ഹില്ലാരിയെ കുറച്ചകലെ ഒരു പെഡസ്റ്റലിന് മുകളിൽ നിർത്തി ജനക്കൂട്ടം കൂറച്ചകലെ നിന്ന് കൂട്ടത്തോടെ സെൽഫിയെടുക്കുകയാണുണ്ടായത്. ഇവിടെ കൂടിയ ഓരോരുത്തർക്കും ഹില്ലാരിക്കൊപ്പം സെൽഫി വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഈ മാർഗം പരീക്ഷിച്ചത്. ഈ ഫോട്ടോയോട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വേഗത്തിൽ പ്രതികരിച്ചിരുന്നത്. ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചവരും ഇതിലുൾപ്പെടും. എന്നാൽ പ്രചാരണ വേളയിൽ സെൽഫി കൾച്ചറിനെ പരമാവധി പ്രോത്സാഹിക്കുന്ന രീതിയാണ് ഹില്ലാരി ഇപ്പോൾ പിന്തുടർന്ന് വരുന്നത്. ഇതിന്റെ ഭാഗമായി അവർ തന്റെ ആരാധകർക്കൊപ്പം സെൽഫിയെടുക്കാൻ പരമാവധി സഹകരിക്കുന്നുമുണ്ട്.

2008ലെ പ്രചാരണ കാലത്ത് ആളുകൾക്ക് തനിക്ക് ഷെയ്ക്ക് ഹാൻഡ് തരുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമായിരുന്നു വേണ്ടിയിരുന്നതെന്നും എന്നാൽ ഇപ്പോൾ അവർക്ക് സെൽഫിയെടുക്കലാണ് അത്യാവശ്യമെന്നും ഹില്ലാരി പ്രതികരിച്ചു. ഞായറാഴ്ചത്തെ സംഭവത്തിൽ നിരവധി പേർ സെൽഫിയെടുക്കാൻ ചോദിച്ചപ്പോൾ ഹില്ലാരി തന്നെയാണീ ഗ്രൂപ്പ് സെൽഫി എന്ന ആശയം നിർദേശിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ആർക്കെങ്കിലും തനിക്കൊപ്പം സെൽഫി വേണമെങ്കിൽ അവർക്കെല്ലാം ഇത്തരത്തിൽ എടുക്കാമെന്നായിരുന്നു ഹില്ലാരി നിർദേശിച്ചത്. പ്രചാരണത്തിൽ ഹില്ലാരിക്ക് പുറമെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ആരാധകരെ കൈയിലെടുക്കാൻ സെൽഫി തന്ത്രം പയറ്റുന്നുണ്ട്. തന്നെ പിന്തുണയ്ക്കുന്നവർക്കും ആരാധകർക്കുമൊപ്പം പരമാവധി സെൽഫിയെടുക്കാൻ അദ്ദേഹവും സഹകരിക്കുന്നുണ്ട്. എന്നാൽ തന്റെ പ്രചാരണത്തിനിടയിൽ കാറ്റി പെറി, കിം കർദാശിയാൻ, ജിമ്മി കിമ്മെൽ എന്നിവരെ പോലുള്ള സെലിബ്രിറ്റികൾക്കൊപ്പവും സെൽഫിക്ക് പോസ് ചെയ്യുന്ന തന്ത്രവും ഹില്ലാരി പയറ്റുന്നുണ്ട്.