- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടത്ത് കൂടുതൽ ട്രെയിൻ സ്റ്റോപ്പിനായി സെൽഫി കാമ്പെയിനുമായി ടെക്കികൾ രംഗത്ത്
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്കികൾ കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷനിൽ അത്യന്താപേക്ഷിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തി വരുന്ന ക്യാമ്പയിൻ വിപുലമാക്കുന്നു. കഴിഞ്ഞ ആഴ്ച തുടങ്ങിയ ഹാഷ് ടാഗ് ക്യാമ്പയിൻനോടൊപ്പം സെൽഫി കാമ്പെയിനും ഇന്ന് തുടങ്ങുന്നു. യാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ടെക്കികൾക്കിടയിൽ നിന്നും, കഴക്കൂട്ടത്ത് ട്രെയിൻ നിർത്തുന്നതുൾപ്പെടെയുള്ള ആവശ്യകതകളെയും അതിനു വേണ്ടിയുള്ള ടെക്കികളുടെ ക്യംബയിന്റെ അനിവാര്യതയെയും കുറിച്ച്, സെൽഫി വീഡിയോ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണു പുതിയ സമര രൂപമായ സെൽഫി കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം. 30 സെക്കന്റിൽ ഒതുങ്ങുന്ന ഒരു സെൽഫി വീഡിയോ എടുക്കുക. സ്വയം പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുക. പേര്, കമ്പനിയുടെ പേര്, സ്വന്തം സ്ഥലം എന്
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്കികൾ കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷനിൽ അത്യന്താപേക്ഷിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തി വരുന്ന ക്യാമ്പയിൻ വിപുലമാക്കുന്നു.
കഴിഞ്ഞ ആഴ്ച തുടങ്ങിയ ഹാഷ് ടാഗ് ക്യാമ്പയിൻനോടൊപ്പം സെൽഫി കാമ്പെയിനും ഇന്ന് തുടങ്ങുന്നു. യാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ടെക്കികൾക്കിടയിൽ നിന്നും, കഴക്കൂട്ടത്ത് ട്രെയിൻ നിർത്തുന്നതുൾപ്പെടെയുള്ള ആവശ്യകതകളെയും അതിനു വേണ്ടിയുള്ള ടെക്കികളുടെ ക്യംബയിന്റെ അനിവാര്യതയെയും കുറിച്ച്, സെൽഫി വീഡിയോ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണു പുതിയ സമര രൂപമായ സെൽഫി കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം.
30 സെക്കന്റിൽ ഒതുങ്ങുന്ന ഒരു സെൽഫി വീഡിയോ എടുക്കുക. സ്വയം പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുക. പേര്, കമ്പനിയുടെ പേര്, സ്വന്തം സ്ഥലം എന്നീ കാര്യങ്ങളും കഴക്കൂട്ടം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വേണ്ടതെന്നു തോന്നുന്ന കാര്യങ്ങളും ഇപ്പോൾ നടക്കുന്ന ക്യാമ്പയിന്റെ കാര്യങ്ങളും ചുരുക്കി വിശദമാക്കുക.
പ്രതിധ്വനിയുടെ താഴെപ്പറയുന്ന പ്രതിനിധികളിലാർക്കെങ്കിലും വാട്ട്സ് ആപ്പ് വീഡിയോ ആയി അയച്ചു കൊടുക്കാം. ശിവശങ്കർ - 9995908630 രഞ്ജിത് - 9446225185
ഇങ്ങനെ ശേഖരിക്കുന്ന വീഡിയോകൾ പ്രതിധ്വനിയുടെ സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കുന്നതാണു. കാമ്പെയിൻ അവസാനിക്കുമ്പോൾ ഈ വീഡിയോകൾ ദക്ഷിണ റെയിൽവെയ്ക്ക് അയച്ചു കൊടുക്കുകയും അത് വഴി ട്രെയിൻ സ്റ്റോപ്പെജിനായുള്ള ടെക്കികളുടെ ആവശ്യം റെയിൽവേയെ കൂടുതൽ ബോധ്യപ്പെടുത്താൻ കഴിയുകടും ചെയ്യും.
ടെക്‌നോപാർക്കിലെ എല്ലാ ജീവനക്കാരെയും നാട്ടുകാരെയും മറ്റുള്ള റെയിൽവേ യാത്രക്കാരായ അഭ്യുദയ കാംക്ഷികളെയും ഈ കാംപെയിനിൽ ഭാഗമാകാൻ പ്രതിധ്വനി അഭ്യർത്ഥിക്കുന്നതായി അറിയിച്ചു .