തൃശ്ശൂർ: മൺമറഞ്ഞ നടൻ കലാഭവൻ മണിയുടെ അന്തിമ നിമിഷങ്ങളിൽ തറ രാഷ്ട്രീയം കളിച്ചവരെ കുറിച്ച് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മഹാനടന്റ സംസ്‌ക്കാര ചടങ്ങിനിടയിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏറെ വിമർശന വിധേയമാകുകയും ചെയ്തു. മലയാളികളെ മൊത്തെത്തിൽ ലജ്ജിപ്പിച്ചതാണ് ഈ സംഭവം. എന്നാൽ, ഇവിടം കൊണ്ട് മാത്രം മലയാളികളുടെ സ്ഥലകാല ബോധമില്ലായ്മ്മകൾ തീരുന്നില്ല. അത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്ന വേദിയായിരുന്നു കലാഭവൻ മണിയുടെ സംസ്‌ക്കാര ചടങ്ങും.

മൃതദേഹങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മഹാനടന്റെ സംസ്‌ക്കാര ചടങ്ങിലും ഇത്തരം ശ്രമങ്ങളുണ്ടായി എന്നത് ഏവരെയും ലജ്ജിപ്പിക്കുന്നതാണ്. മണിയുടെ സംസ്‌ക്കാര ചടങ്ങിനിടയിലും സെൽഫിയെടുക്കാനുള്ള ശ്രമമാണ് ചില മനോരോഗികൾ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. മണിയെ ആരാധിക്കുന്ന ജനലക്ഷങ്ങൾ അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ ചിലരായിരുന്നു ഇത്തരത്തിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴങ്ങിയതിൽ പലരും അമർഷത്തിൽ ഇരിക്കുന്നതിനെടിയാണ് ഇത്തരം സംഭവങ്ങളും ഉണ്ടായത്.

അതുകൊണ്ട് മാത്രം തീർന്നില്ല, എല്ലാ സിനിമാക്കാർക്കും പ്രിയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. അതുകൊണ്ട് തന്നെ നിരവധി താരങ്ങളും ആശുപത്രിയും വീട്ടിലും എത്തി സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെയൊക്കം മലയാളികളുടെ സെൽഫി ഭ്രാന്ത് ദൃശ്യമായി. നെഞ്ചുപൊട്ടുന്ന വേദനയുമായി സഹപ്രവർത്തകനെ കാണുമ്പോൾ ആർത്തുവിളിച്ചും മൊബൈലിൽ ഫോട്ടെടുക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചു. ഇങ്ങനെ എത്തുന്നവർ മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും നൽകാൻ ഇക്കൂട്ടർ തയ്യാറായില്ലെന്നത് സങ്കടകരമായ കാര്യമായി.

സ്ഥലകാല ബോധം ഇല്ലാത്ത ഒരു സെൽഫി മനോരോഗി... മണിയുടെ ചിതക്കരികിൽ നിന്നും കാണിക്കുന്ന കോപ്രായങ്ങൾ... ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് ??വെറുതെ മലയാളികളെ പറയിപ്പിക്കാൻ !!!

Posted by Vaneesh Valsan on Monday, March 7, 2016

പലപ്പോഴും മരണവീടാണെന്ന കാര്യം പോലും മറന്നു കൊണ്ടുള്ള പെരുമാറ്റമായിരുന്നു പലരിൽ നിന്നുമുണ്ടായത്. ഇത്തരം താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും മറ്റു ഫേസ്‌ബുക്കിലട്ട് ലൈക്ക് കൂട്ടാൻ പോലും ശ്രമിച്ചു. ഇതൊക്കെ മലയാളികളുടെ സ്ഥലകാലബോധമില്ലായ്മയുടെ തെളിവായി. താരാരാധന മലയാളികളുടെ സഹജമായ സ്വഭാവമാണെങ്കിലും ഇത് അതിരു വിടുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ചില മാദ്ധ്യമപ്രവർത്തകർ ഈ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.

മണിയുടെ മരണവാർത്ത അറിഞ്ഞ് മിനുട്ടുകൾക്കുള്ളിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിയിരുന്നു. മൃതശരീരത്തിനൊപ്പം ഇപ്പോൾ തൃശൂരുണ്ട്....

Posted by Sujith Chandran on Sunday, March 6, 2016