- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാഹനമോടിക്കുമ്പോൾ സെൽഫി എടുത്ത് പണി വാങ്ങേണ്ട; 300 റിയാൽ വരെ പിഴ ചുമത്താൻ റിയാദ് പൊലീസ്
ഷാർജയ്ക്ക് പിന്നാലെ വാഹാനമോടിക്കുമ്പോൾ സെൽഫി എടുക്കുന്നവരെ പിടികൂടാൻ റിയാദ് പൊലീസും രംഗത്തെത്തി. സെൽഫി എടുക്കുന്നവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് റിയാദ് ട്രാഫിക് പൊലീസ് അറിയിച്ചു. സൗദിയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോണിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. അതിനാൽ സെൽഫി എടുക്കുന്നത് ഫോൺ ഉപയോഗം എന്ന നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നത
ഷാർജയ്ക്ക് പിന്നാലെ വാഹാനമോടിക്കുമ്പോൾ സെൽഫി എടുക്കുന്നവരെ പിടികൂടാൻ റിയാദ് പൊലീസും രംഗത്തെത്തി. സെൽഫി എടുക്കുന്നവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് റിയാദ് ട്രാഫിക് പൊലീസ് അറിയിച്ചു.
സൗദിയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോണിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. അതിനാൽ സെൽഫി എടുക്കുന്നത് ഫോൺ ഉപയോഗം എന്ന നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അതേ ശിക്ഷ സെൽഫി എടുക്കുന്നവർക്കും ലഭിക്കും.വാഹനം ഓടിക്കുമ്പോൾ മാത്രമല്ല സിഗ്നലിൽ കാത്ത് നില്ക്കുന്ന ഡ്രൈവർമാർ സെൽഫി എടുത്താലും പണികിട്ടും.
കഴിഞ്ഞ ദിവസം സെൽഫി എടുക്കുന്നതിനെതിരെ പ്രചരണവുമായി ഷാർജാ പൊലീസ് രംഗത്തെത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് ഇപ്പോൾ റിയാദിലും വിലക്ക് വരുന്നത്. വാഹനം ഓടിക്കുമ്പോൾ സെൽഫി എടുക്കുന്നത് കാരണം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചരണം.
സെൽഫി അഥവാ സ്വയം ഫോട്ടോ എടുക്കൽ യുവാക്കൾക്കിടയിൽ ഹരമായി മാറിയിരിക്കുന്നു. ഈ ഹരം വാഹനം ഓടിക്കുമ്പോഴും തുടർന്നതോടെ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.