പട്‌ന: സ്വച് ഭാരത് പ്രചാരണത്തിനിറങ്ങിയ ഔറംഗബാദ് ജില്ലാ മജിസ്‌ട്രേട്ട് കൻവാൾ തനൂജിനു പ്രസംഗത്തിനിടെ നാവുപിഴച്ചു. ഇത് വലിയ വിവാദത്തിലാണ് മജിസ്‌ട്രേട്ടിനെ എത്തിച്ചത്.

എല്ലാ വീടുകളിലും ശുചിമുറി പണിയണമെന്ന് സന്ദേശമാണ് നൽകാൻ ഉദ്ദേശിച്ചത്. ഈ പ്രസംഗിക്കുന്നതിനിടെ, അതിനു പണമില്ലെന്നു പറഞ്ഞ ഗ്രാമവാസിയോടാണു മജിസ്‌ട്രേട്ട് ക്ഷുഭിതനായത്. 'എങ്കിൽ ഭാര്യയെ വിൽക്കുന്നതാകും നല്ലത്' എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ പ്രതികരണം. പലരും മുൻകൂർ പണം കൈപ്പറ്റിയശേഷം അതു മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്രതീക്ഷിതമായി ജഡ്ജി ഇതു പറയുന്നത് കേട്ട് ഏവരും ഞെട്ടി. പിന്നെ വിവാദവും തുടങ്ങി. ശുചി മുറികൾ ഇല്ലാത്ത മൂലം സ്ത്രീകൾ പീഡനത്തിനും ബലാൽസംഗത്തിനും ഇരയാകുന്നു. 12,000 രൂപയാണ് ടോയിലറ്റ് ഉണ്ടാക്കാൻ വേണ്ട. ഇതില്ലാത്തവർ ഭാര്യമാരെ വിൽക്കണം. ഭാര്യമാരെ ലേലത്തിലും വയ്ക്കണമെന്ന് വികാരത്തിനിടെ ജഡ്ജി പറഞ്ഞു. ജഡ്ജിക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.