കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടത്തെിയത്.

പെരുമ്പുഴ ഡാൽമിയ ജങ്ഷനിൽ ശെൽവരാജിനെയാണ് (ചന്ദ്രൻ36) അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തെിയത്. ജലീബ് അൽശുയൂഖ് മുജമ്മയിലെ ജൂവലറി ജീവനക്കാരനായിരുന്നു ശെൽവരാജ്

ജിഷയാണ് ഭാര്യ. മിന്നു ഏകമകൾ ആണ്. സഹോദരൻ ശെൽവകുമാറും ജൂവലറി ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നു.