- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ദണ്ഡിയാത്ര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ദണ്ഡിയാത്ര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചു സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാര് എസ വി ജലീൽ ഉൽഘാടനം ചെയ്തു. സമകാലിക ഇന്ത്യയിൽ ജനാധിപത്യ ശക്തികൾ ഒത്തുചേർന്നു 2019 ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേരത്വവും ജനാധിപത്യവും തിരികെ കൊണ്ടുവരാൻ ഒത്തു ചേർന്ന് പ്രവർത്തിക്കണമെന്നും ഓരോ പ്രവാസികളും ഒരൊറ്റ ജനത ഓരോ ഒരു ഇന്ത്യ എന്ന സ്വാതന്ത്ര്യ മുദ്രാവാക്യം ഉയർത്തിപ്പിടിക്കണമെന്നും സെമിനാര് ഉൽഘാടനം ചെയ്തു കൊണ്ട് എസ് വി ജലീൽ ഉദ്ബോധിപ്പിച്ചു. ജനാധിപത്യത്തിന്റെ സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ ജനാധിപത്യ സംഹിതയെ ബോധപൂർവ്വം തകിടം മറിക്കുന്ന സ്ഥിതിവിശേഷമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന നിലനിൽക്കുതെന്നും സെമിനാര് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലു തൂണുകളും ഇളകിത്തുടങ്ങിയിരിക്കുന്നു. ഭരണഘടനക്കും, ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങൾക്കും വിലകൽപിക്കാതായിരിക്കുന്നു. കഴിഞ്ഞ നാല് വർഷക്കാലമായി ഏറ്
മനാമ: ബഹ്റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ദണ്ഡിയാത്ര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചു സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാര് എസ വി ജലീൽ ഉൽഘാടനം ചെയ്തു. സമകാലിക ഇന്ത്യയിൽ ജനാധിപത്യ ശക്തികൾ ഒത്തുചേർന്നു 2019 ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേരത്വവും ജനാധിപത്യവും തിരികെ കൊണ്ടുവരാൻ ഒത്തു ചേർന്ന് പ്രവർത്തിക്കണമെന്നും ഓരോ പ്രവാസികളും ഒരൊറ്റ ജനത ഓരോ ഒരു ഇന്ത്യ എന്ന സ്വാതന്ത്ര്യ മുദ്രാവാക്യം ഉയർത്തിപ്പിടിക്കണമെന്നും സെമിനാര് ഉൽഘാടനം ചെയ്തു കൊണ്ട് എസ് വി ജലീൽ ഉദ്ബോധിപ്പിച്ചു.
ജനാധിപത്യത്തിന്റെ സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ ജനാധിപത്യ സംഹിതയെ ബോധപൂർവ്വം തകിടം മറിക്കുന്ന സ്ഥിതിവിശേഷമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന നിലനിൽക്കുതെന്നും സെമിനാര് അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിന്റെ നാലു തൂണുകളും ഇളകിത്തുടങ്ങിയിരിക്കുന്നു. ഭരണഘടനക്കും, ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങൾക്കും വിലകൽപിക്കാതായിരിക്കുന്നു. കഴിഞ്ഞ നാല് വർഷക്കാലമായി ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് ഈ സ്ഥിതിവിശേഷം എത്തിനിൽക്കുന്നു. വിദ്യാഭ്യാസ, ഭരണകൂട സ്ഥാപനങ്ങളെയാകെ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള വേദികളാക്കി മാറ്റുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്ത എന്നു പറയാവുന്ന മതേതരത്വം വർഗ്ഗീയ ഭ്രാന്തിന്റെ പിടിയിലമർന്നിരിക്കുകയാണ്.
ബഹുസ്വരതയിലൂന്നിയ സഹവർത്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ആർഎസ്സ്എസ്സ് സംഘ് പരിവാരങ്ങളുടെ അസഹിഷ്ണുതയും ബോധപൂർവ്വവും ആസൂത്രിതവുമായ കിരാതനടപടികളും ഏകാധിപത്യ പ്രവണതകളിലേക്കും ഫാഷിഷത്തിലേക്കും അനുദിനം രാജ്യത്തെ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൽമാനിയ കലവറ റസ്റ്റോറന്റിൽ നടത്തിയ സമ്മേളനത്തിൽ നൂറോളം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ ബഷീർ അമ്പലായി (OICC Golobel General Secratary), ബേസിൽ നെല്ലിമറ്റം (IYCC President), ശിവകുമാർ കൊല്ല്‌റോത്ത് , ഷീജ ജയൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് പി എസ് രാജിലാൽ തമ്പാൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സിക്രട്ടറി സിൻ സൺ ചാക്കോ സ്വാഗതവും ബിജു ഫിലിപ് നന്ദിയും പറഞ്ഞു. അഡ്വ. ലതീഷ് ഭരതൻ, ജേക്കബ് തെക്കുംതോട്, ശ്രീനിവാസൻ, എബി തോമസ് വിനോദ്, അജി ജോർജ്, ജോൺസൺ ,തോമസ് സൈമൺ, എ കെ സുരേഷ്, സി കെ ബാബു, മുജീബ്, വിനോദ് ഡാനിയേൽ, പി കെ കരുണാകരൻ, പവിത്രൻ പൂക്കുട്ടി, അജീഷ്, പ്രേമൻ കോമത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു.