മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളിൽ വർധിച്ചുവരുന്നആത്മഹത്യയുടെ പാശ്ചാത്തലത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും ഷിഫ അൽജസീറ മെഡിക്കൽ സെന്ററും സംയുക്തമായി ബോധവത്ക്കരണ സെമിനാർസംഘടിപ്പിക്കുന്നു.

ഈ മാസം 27ന് വ്യാഴാഴ്ച വൈകീട്ട 6.30ന് കേരളീയ സമാജംഡയമണ്ട് ജൂബിലി ഹാളിൽ ആത്മഹത്യ പരിഹാരമോഎന്ന വിഷയത്തിലാണ്സെമിനാർ. പ്രമുഖ കൺസൾട്ടന്റിങ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി പ്രഭാഷണംനടത്തും. തുടർന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകുമെന്ന് സമാജംപ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി രഘു, ഷിഫ അൽജസീറ മെഡിക്കൽ സെന്റർ മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. ഷംനാദ് എന്നിവർഅറിയിച്ചു.35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്‌റൈനിൽ ആത്മഹത്യ ചെയ്തത്.

ഓരോ ആത്മഹത്യാ വാർത്തകളും നമ്മൾ ഞെട്ടലോടെയാണ് ശ്രവിക്കുന്നത്.ആരെയും ഭീതിയിലാഴ്‌ത്തുംവിധമാണ് പ്രവാസി മലയാളികളുടെ ആത്മഹത്യാനിരക്ക്. ജീവനൊടുക്കിയവർ എല്ലാം യുവാക്കളാണ്. അതിൽ തന്നെ ഭൂരിഭാഗവും30നു താഴെ പ്രായക്കാരാണ്. ആത്മഹത്യ ചെയ്തവരിൽ മൂന്നു പേർ സ്ത്രീകളാണ്.അതിൽ തന്നെ രണ്ടു യുവതികൾ ആത്മഹത്യചെയ്തത് ഈ മാസം മൂന്നിനും 11നുമായിരുന്നു.

പ്രവാസി ഇന്ത്യൻ സമൂഹത്തിൽ മൊത്തത്തിൽ ആത്മഹത്യ വർധിച്ചിട്ടുണ്ട്.
മലയാളികളടക്കം ഈ വർഷം ഇതുവരെ 30 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു.വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ആന്ധ്ര സ്വദേശിയായയുവാവ് ആത്മഹത്യ ചെയ്ത വിവരം നാം ഏവരും ഞെട്ടലോടെയും അതീദുഃഖത്തോടെയുമാണ് ശ്രവിച്ചത്.ഇവരുടെയെല്ലാം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. എന്നാൽ,ആത്മഹത്യ ഒരു പൊതുജന ആരോഗ്യ പ്രശ്‌നമായിമാറിയിട്ടുണ്ട്. ചില മനഃശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നത് വർധിക്കുന്ന ആത്മഹത്യാ നിരക്കുകൾകുറച്ചുപേരിലെങ്കിലും മാനസിക ദുർബലാവസ്ഥക്കു കാരണമാകുന്നു എന്നാണ്.

അതുകൊണ്ടുതന്നെ, ആത്മഹത്യ തടയുക എന്നത് ഒരു സാമൂഹികഉത്തരവാദിത്വമാണ്.ജീവിത പരിസരങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ, വിഷാദരോഗം തുടങ്ങിയ പല വിധപ്രശ്‌നങ്ങൾ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സങ്കീർണമായജീവിത പരിസരങ്ങൾ ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ,

ജീവിച്ചിരിക്കാൻ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക്നയിക്കുകയും ഒടുവിൽ ആത്മഹത്യയിൽ എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ്‌വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യ, സാംസ്‌കാരികമേഖലകളിലെ ഇടപെടലുകൾക്ക് ആത്മഹത്യ കുറച്ചുകൊണ്ടുവരാനാകുമെന്നാണ്‌വിശ്വാസം.ഈ സാഹചര്യത്തിലാണ് ആത്മഹത്യ ബോധവൽക്കരണത്തിനായി ഷിഫയുമായികൈകോർക്കുന്നതെന്ന് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈനിലെസാമൂഹ്യ പ്രവർത്തകരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.എല്ലാ പ്രവാസി മലയാളികളുംഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം
അഭ്യർത്ഥിച്ചു.