കുവൈത്ത്: പ്രവാചകൻ വിമോചകൻ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദി ട്രൂത്ത് സംഘടിപ്പിക്കുന്ന ധൈഷണിക ചർച്ച ഇന്ന് വൈകുന്നേരം 5.30 ന് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാചക ചര്യയുടെ അജയ്യത, പ്രവാചക വിമർശനങ്ങളിലെ നിരർത്ഥകത, പ്രവാചക സന്ദേശത്തിന്റെ സമകാലികത എന്നീ വിഷയങ്ങളിൽ സി.കെ അബ്ദുല്ലത്തീഫ് റഷീദി, പി.വി അബ്ദുൽ വഹാബ്, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ ചര്ച്ചകൾക്ക് നേതൃത്വം നല്കും.

സംശയ നിവാരണത്തിന് അവസരം ഉണ്ടാകും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക. 94970233, 67632426