- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗെയിൽ വികസനമോ': സെമിനാർ ഇന്ന് പ്രസ്ക്ലബ് ഹാളിൽ
തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളിൽ കൂടി കടന്നുപോകുന്ന ഗെയിൽ പൈപ് ലൈൻ പദ്ധതി ജനങ്ങളിൽ കടുത്ത ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ കൃഷി സ്ഥലങ്ങളിലൂടെയും ജനവാസ മേഖലകളിലൂടെയുമാണ് പൈപ് ലൈൻ കടന്നുപോകുന്നത്. അടുത്തിടെ കർണാടകയിലും ആന്ധ്രാപ്രദ
തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളിൽ കൂടി കടന്നുപോകുന്ന ഗെയിൽ പൈപ് ലൈൻ പദ്ധതി ജനങ്ങളിൽ കടുത്ത ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ കൃഷി സ്ഥലങ്ങളിലൂടെയും ജനവാസ മേഖലകളിലൂടെയുമാണ് പൈപ് ലൈൻ കടന്നുപോകുന്നത്. അടുത്തിടെ കർണാടകയിലും ആന്ധ്രാപ്രദേശിലുമുണ്ടായ പൈപ് ലൈൻ അപകടങ്ങൾ ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ പദ്ധതിയുടെ ഗുണഫലങ്ങൾ ജനങ്ങൾക്കുമുമ്പിൽ വിശദീകരിക്കുന്നതിനോ ഗെയിൽ അധികൃതരോ, സർക്കാരോ തയ്യാറായിട്ടില്ല.
ബലം പ്രയോഗിച്ചുള്ള സർവ്വെയും സ്ഥലമേറ്റെടുപ്പുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായി തുടർന്നു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഗെയിൽ വികസനമോ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചിരിക്കുകയാണ്. പ്രസ് ക്ലബ് ഹാളിൽ ഇന്ന് ( തിങ്കൾ) 2.30ന് നടക്കുന്ന സെമിനാർ പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
അഡ്വ. കെ.എം അഷ്‌റഫ് (എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്) ഡോ.വി എസ് വിജയൻ (പരിസ്ഥിതി പ്രവർത്തകൻ), അഡ്വ. നാരായണൻ നമ്പിശൻ (ഗെയിൽ വിക്ടിംസ് ഫോറം), ഉല്ലാസ് പിള്ളവീട്ടിൽ (കാറളം ആക്ഷൻ കൗൺസിൽ) പി.കെ ഉസ്മാൻ (എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി) എ.ഇബ്രാഹീംകുട്ടി എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്) എന്നിവർ പങ്കെടുക്കും.