- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറവിലങ്ങാട് ദേവമാതാ കോളജിൽ കെഎസ്യു നേതാവും സംഘവും വൈദിക വിദ്യാർത്ഥിയെ പാതിരാത്രി ഹോസ്റ്റലിൽ കയറി ആക്രമിച്ചു; ആധ്യാപികയായ ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്തതു മാത്രമെന്ന് നേതാവിന്റെ അവകാശവാദം; അക്രമത്തിനു പിന്നിൽ കെഎസ്യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കമെന്ന് എസ്എഫ്ഐയും എബിവിപിയും
കോട്ടയം: വൈദിക വിദ്യാർത്ഥിക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദ്ദനം. നേതാവിന്റെ അദ്ധ്യാപികയായ ഭാര്യയോട് വൈദിക വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയതാണ് കാരണം. എന്നാൽ കോളേജിലെ കെ.എസ്.യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് അടിയിൽ കലാശിച്ചതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്. കുറവിലങ്ങാട് ദേവമാതാ കോളേജ് ബി.എസ്സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസ് നേതാവ് അരുൺ ജോസഫിന്റെ നേത്യത്വത്തിലുള്ള ഒരു സംഘം ആളുകൾ മാരാകായുധങ്ങളുമായി ഇന്നു പുലർച്ചെ 2.30 ന് സ്വകാര്യ ഹോസ്റ്റലിൽ കയറി അക്രമിക്കുകയായിരുന്നു. തൊടുപുഴ മഠത്തിൽ ബിബി അബ്രാഹാം (20) ആണ് പരിക്കേറ്റ് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവ സമയത്ത് ബിബിയുടെ കൂടെ കാസർഗോഡ് സ്വദേശിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പി ജി വിദ്യാർത്ഥിയുമായ വിഷ്ണുവും ഹോസ്റ്റലിൽ ഉണ്ടായിരുന്നു. വിഷ്ണു മറ്റ് വിദ്യാർത്ഥികളെ അറിയിച്ചതിനെ തുടർന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. അരുൺ ജോസഫിന്റെ നേത്യത്വത്തിൽ കോളേജിൽ കെ.എസ
കോട്ടയം: വൈദിക വിദ്യാർത്ഥിക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദ്ദനം. നേതാവിന്റെ അദ്ധ്യാപികയായ ഭാര്യയോട് വൈദിക വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയതാണ് കാരണം. എന്നാൽ കോളേജിലെ കെ.എസ്.യു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് അടിയിൽ കലാശിച്ചതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്.
കുറവിലങ്ങാട് ദേവമാതാ കോളേജ് ബി.എസ്സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസ് നേതാവ് അരുൺ ജോസഫിന്റെ നേത്യത്വത്തിലുള്ള ഒരു സംഘം ആളുകൾ മാരാകായുധങ്ങളുമായി ഇന്നു പുലർച്ചെ 2.30 ന് സ്വകാര്യ ഹോസ്റ്റലിൽ കയറി അക്രമിക്കുകയായിരുന്നു. തൊടുപുഴ മഠത്തിൽ ബിബി അബ്രാഹാം (20) ആണ് പരിക്കേറ്റ് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവ സമയത്ത് ബിബിയുടെ കൂടെ കാസർഗോഡ് സ്വദേശിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പി ജി വിദ്യാർത്ഥിയുമായ വിഷ്ണുവും ഹോസ്റ്റലിൽ ഉണ്ടായിരുന്നു. വിഷ്ണു മറ്റ് വിദ്യാർത്ഥികളെ അറിയിച്ചതിനെ തുടർന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.
അരുൺ ജോസഫിന്റെ നേത്യത്വത്തിൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിറ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന്റെ പിന്നിലെന്ന് എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനകൾ ആരോപിച്ചു. അക്രമത്തിന് ഇരയായ ബിബിൻ കോട്ടയം അതിരൂപതയിലെ വൈദിക വിദ്യാർത്ഥിയാണ്.
പ്രതിയെന്ന് ആരോപിക്കുന്ന അരുൺ ജോസഫിന്റെ ഭാര്യ ഇതേ കോളേജിലെ അദ്ധ്യാപികയാണ്. അദ്ധ്യാപികയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യ്തതെന്ന് അരുൺ പറഞ്ഞു. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിബിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
അരുണിന്റെ പിതാവ് കെപിസിസിയുടെ ഉന്നത നേതാവാണ്. ഈ സ്വാധീനത്താൽ യുജിസി യോഗ്യതയില്ലാത്ത അരുണിന്റെ ഭാര്യയെ പിൻവാതിലിലൂടെ കോളേജിൽ അനധികൃതമായി അദ്ധ്യാപികയായി നിയമിച്ചുവെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. അരുണിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സർവ്വകലശാല ഉന്നതതല അന്വേഷണം നടത്തണമെന്ന് ദേവമാതാ കോളേജിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
ഈ സംഘർഷം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.അദ്ധ്യാപികയോട് ബിബി വളരെ മോശമായി സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.