- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ പണത്തിനായി ഉറക്കമിളച്ചിരിക്കുന്ന ഇന്ത്യക്കാരന്റെ ചിത്രം മായുന്നുവോ? ഇപ്പോൾ ട്രെൻഡ് റിവേഴ്‌സ് റെമിറ്റൻസ്; ഇന്ത്യയിൽനിന്നും വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്കായി പണം അയക്കുന്നവരുടെ എണ്ണം പെരുകുന്നു
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തെ ആശ്രയിച്ചുനിൽക്കുന്ന സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് പണം അയക്കുന്ന പതിവ് കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിവേഴ്‌സ് റെമിറ്റൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുതിയ രീതി പഞ്ചാബിലാണ് കൂടുതൽ. വിദേശത്ത് ഉറ്റബന്ധുക്കളുള്
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തെ ആശ്രയിച്ചുനിൽക്കുന്ന സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് പണം അയക്കുന്ന പതിവ് കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിവേഴ്‌സ് റെമിറ്റൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുതിയ രീതി പഞ്ചാബിലാണ് കൂടുതൽ. വിദേശത്ത് ഉറ്റബന്ധുക്കളുള്ള പതിനായിരത്തോളം പഞ്ചാബി കുടുംബങ്ങളിൽ നടത്തിയ സർവേയിൽ ഒമ്പതുശതമാനവും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ബന്ധുക്കൾക്ക് പണം അയകകുന്നവരാണ്.
പ്രവാസി ജീവിതം എല്ലായ്‌പ്പോഴും സന്തോഷകരമാകില്ലെന്ന സൂചനയാണ് റിവേഴ്‌സ് റെമിറ്റൻസ് നൽകുന്നത്. സർവേയിൽ പങ്കെടുത്ത 71 ശതമാനത്തോളം കുടുംബങ്ങളും വിദേശത്തുനിന്ന് ലഭിക്കുന്ന പണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ, തിരിച്ച് പണം അയക്കേണ്ട അവസ്ഥയുള്ളവരുടെ എണ്ണം കുറവല്ലെന്നാണ് റിവേഴ്‌സ് റെമിറ്റൻസിന്റെ കണക്കുകൾ നൽകുന്ന സൂചന.
കേന്ദ്ര ഗ്രാമിണ-വ്യവസായ വികസന ഗവേഷണവിഭാഗം നടത്തിയ സർവേയിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തലുകൾ. വിദേശത്തേയ്ക്ക് പണം അയക്കുന്ന കുടുംബങ്ങളിലേറെയും ഭൂസ്വത്തിനെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും സർവേയിൽ കണ്ടെത്തി. പാരീസിലെ ഐ.എൻ.ഇ.ഡിയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്.
കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളിൽ റിവേഴ്‌സ് റെമിറ്റൻസിനെക്കുറിച്ച് അധികമാരും ചിന്തിച്ചിട്ടില്ലെന്ന് സർവേയ്ക്ക് നേതൃത്വം കൊടുത്ത പ്രൊഫ. അശ്വിനി കുമാർ നന്ദയും ജാക്ക് വെറോണും പറഞ്ഞു. കുടുംബാഗത്തിന് വിദേശത്ത് സ്ഥിരതാമസം ഉറപ്പിക്കുന്നതിന് സ്വന്തം ഭൂസ്വത്തുക്കൾപോലും ഉപേക്ഷിക്കാൻ തയ്യാറുള്ള കുടുംബങ്ങളുണ്ടെന്ന് ഇവർ പറയുന്നു.
ഹോഷിയാപ്പുർ, കപൂർത്തല, ജലന്ധർ തുടങ്ങി എൻ.ആർ.ഐ കുടുംബങ്ങളേറെയുള്ള മേഖലയിലാണ് സർവേ നടത്തിയത്. ഈ മേഖലകളിലുള്ള കുടുംബങ്ങളിലാണ് റിവേഴ്‌സ് റെമിറ്റൻസ് കൂടുതലായുള്ളതെന്ന് ഇവർ കണ്ടെത്തി. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന പ്രദേശങ്ങളാണിത്.