35 വർഷക്കാലം ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുകയും 2001 മുതൽ ബഹ്‌റൈൻ കേരളീയ സമാജം അംഗവും , അമേരിക്കൻ എംബസ്സി ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി സ്വർണ്ണപ്പനും കുടുംബത്തിനും സമാജം ബാബുരാജ് ഹാളിൽ വച്ച് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള സമാജത്തിന്റെ സ്‌നേഹോപഹാരം നൽകി യാത്രയയപ്പു നൽകി .സമാജം ജനറൽ സെക്രട്ടറി എം പി രഘു മറ്റു സമാജം ഭരണ സമിതി അംഗങ്ങൾ ,സുഹൃത്തുക്കൾ എന്നിവർ യാത്രയയപ്പു വേളയിൽ പങ്കെടുത്തു.