കുവൈത്ത്: 33 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സഹദ് കടലൂരിന് ഇന്ത്യന് ഇസ്ലാഹി സെന്റര് യാത്രയയപ്പ് നല്കി. ഇസ്ലാഹി സെന്റ് പ്രവര്ത്തന മേഖലകളില് സജ്ജീവ സാന്നിദ്ധ്യമായ സഹദ് കേന്ദ്ര കമ്മിറ്റി വിവിധ വകുപ്പ് സെക്രട്ടറിയായും ഫൈഹ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ ചുമതലകള് വഹിച്ചിട്ടുണ്ട്.

സംഗമത്തില് ഇന്ത്യന് ഇസ്ലാഹി സെന്റിന്റെ ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി സഹദ് കടലൂരിന് നല്കി. ചെയര്മാന് വി.എ മൊയ്തുണ്ണി, സെക്രട്ടറി സിദ്ധീഖ് മദനി, അബ്ദുല് അസീസ് സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, അബ്ദുറഹിമാന് തങ്ങള്, എന്ജി. അന് വര് സാദത്ത്, മുഹമ്മദ് റാഫി, എന് ജി. ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, അയ്യൂബ് ഖാന് എന്നിവര് സംസാരിച്ചു.