അബ്ബാസിയ: കുവൈത്ത് പ്രവാസ ജീവിതം മതിയാക്കി ജോലി ആവശ്യാർത്ഥം ഖത്തറിലേക്ക് പോകുന്ന യൂത്ത് ഇന്ത്യ കുവൈത്ത് മുൻ പ്രസിഡന്റ് ഇ. അർഷദിന് യൂത്ത് ഇന്ത്യ കുവൈത്ത് പ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 13 വർഷക്കാലം കുവൈത്തിലെ സാമൂഹിക സാംസ്‌കാരികസേവന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ അദ്ദേഹം 2012-2013 കാലയളവിലാണ് യൂത്ത് ഇന്ത്യ കുവൈത്ത്  പ്രസിഡന്റായി സേവനം അനുഷ്ഠിച്ചത്. പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സമ്മേളനത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ നിസാർ കെ റഷീദ്, നജീബ് സി.കെ, ജനറൽ സെക്രെട്ടറി ഷാഫി പി.ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

യൂത്ത് ഇന്ത്യയുടെ ഉപഹാരം റഫീഖ് ബാബു അർഷദിനു സമ്മാനിച്ചു. അർഷദ് മറുപടി പ്രസംഗം നടത്തി.