ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന തോമസ് കുര്യൻ അച്ചന് സ്‌നേഹനിർഭരമായ യാത്രയയപ്പ് നല്കി. ഡിസംബർ 28-ന് ഞായറാഴ്ച വി. കുർബാനാനന്തരം കൂടിയ യോഗത്തിൽ ഇടവകയുടെ വിവിധ ഭക്ത സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് കുര്യൻ പി. ജോർജ്, മാമ്മൻ കുരുവിള, ബിന ജേക്കബ്, സിൻസി വർഗീസ്, അൽബിൻ പാലമലയിൽ, ലൈസാമ്മ ജോർജ്, ഫെബിൻ ഓലിക്കര, ഡെവിൻ ഉമ്മൻ, ഡീക്കൻ ലിജു പോൾ, മേഴ്‌സി സ്‌കറിയ എന്നിവർ പ്രസംഗിച്ചു. റവ.ഫാ. ജിനോ വർഗീസ് വിശിഷ്ടാതിഥിയായിരുന്നു.

ഇടവകയുടെ പുതിയ വികാരിയായി റവ.ഫാ. വർഗീസ് തെക്കേക്കര ഇടവകയിൽ ചാർജ് എടുത്തു.