ഓർലാന്റോ: ഇടവകയുടെ സ്ഥാപക വികാരിയും കഴിഞ്ഞ മൂന്നുവർഷക്കാലം ഇടവകയിൽ നിസ്തുല സേവനം അനുഷ്ഠിച്ചുവന്ന ഫാ. ജോർജ് ഏബ്രഹാമിന് സെന്റ് എഫ്രേം സുറിയാനി ഓർത്തഡോക്‌സ് ഇടവക  ഹൃദ്യമായ യാത്രയയപ്പ് നൽകി. രാവിലെം വിശുദ്ധ കുർബാനയ്ക്കുശേഷം ആരംഭിച്ച യാത്രയയപ്പ് യോഗത്തിൽ പുതിയ വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അധ്യക്ഷതവഹിച്ചു.

ഓർലാന്റോയിലും സൗത്ത് ഫ്‌ളോറിഡയിലും പള്ളികൾ സ്ഥാപിച്ച അച്ചനെ ഫാ. കുര്യാക്കോസ് പുതുപ്പാടി അനുമോദിച്ചു സംസാരിച്ചു. യോഗത്തിൽ ഇടവക കമ്മിറ്റി മെമ്പർ ഡോ. അരുൺ ജോർജ് സ്വാഗത പ്രസംഗം നടത്തി. സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് പള്ളിയിൽ നിന്ന് ഡീക്കൻ ജോഷ് തോമസും, റ്റാമ്പാ മോർ ഗ്രിഗോറിയോസ് പള്ളിയിൽ നിന്ന് പീറ്റർ കോരുതും ആശംസാ പ്രസംഗങ്ങൾ നടത്തി അച്ചനെ അനുമോദിച്ചു. യോഗത്തിൽ പുതിയ വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടിയും, ഡീക്കൻ ജോഷ് തോമസും, സെക്രട്ടറി ജിജി സ്‌കറിയയും കമ്മിറ്റി മെമ്പർ ഡോ. അരുൺ ജോർജും ചേർന്ന് അച്ചന് ഫലകവും ഇടവകയുടെ സ്‌നേഹോപഹാരവും നൽകി അനുമോദിച്ചു. സെന്റ് മേരീസ് സൗത്ത് ഫ്‌ളോറിഡ ഇടവകാംഗം ഷേർളി തോമസ് പരിപാടികളുടെ എം.സിയായി പ്രവർത്തിച്ചു.



ഇടവക മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് അഭി. യൽദോ മോർ തീത്തോസ് തിരുമേനിയുടെ കൽപ്പന പ്രകാരം ഫാ. കുര്യാക്കോസ് പുതുപ്പാടി ഇടവകയുടെ പുതിയ വികാരിയായി 2015 ജൂൺ ഒന്നു മുതൽ ചുമതലയേറ്റു.

കൂടുതൽ വിവരങ്ങൾക്ക്: പള്ളി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടിയുമായോ (954 907 7154, സെക്രട്ടറി ജിജി സ്‌കറിയയുമായോ (407 690 8217) ബന്ധപ്പെടുക. സജി കരിമ്പന്നൂർ അറിയിച്ചതാണിത്.