കോട്ടയം: മുതിർന്ന സിപിഐ നേതാവ് അഡ്വ. പികെ ചിത്രഭാനു അന്തരിച്ചു. 72 വയസ്സായിരുന്നു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ പദവി വഹിച്ചു.

കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്കു മൂന്നിന്.