കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റർ എൻ.രാജേഷ് (56)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്‌. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമിതി അംഗമാണ് എൻ രാജേഷ്. രണ്ട് മണിക്ക് മൃതദേഹം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് ആറ് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കാരം നടക്കും.

തൊണ്ടയാട് നാരകത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ് മൂന്ന് തവണ പ്രസ് ക്ലബ് സെക്രട്ടറി ആയിട്ടുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (ഐ.സി.ജെ.) ഫാക്കൽറ്റി കൂടിയാണ്. കരൾ രോഗ ബാധിതനായിരുന്നുവെങ്കിലും ഷുഗർ കുറഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.