മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

സെൻസെക്സ് 300.16 പോയന്റ് താഴ്ന്ന് 33,746.78ലും നിഫ്റ്റി 99.50 പോയന്റ് നഷ്ടത്തിൽ 10,358.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ട്രേഡ് വാറുമായി ബന്ധപ്പെട്ടകാരണങ്ങളാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1996 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ടെക് മഹീന്ദ്ര, സൺ ഫാർമ, ടിസിഎസ്, എംആൻഡ്എം, എസ്‌ബിഐ, കൊട്ടക് മഹീന്ദ്ര, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.