മുംബൈ: ആഴ്ചാവസാനമെത്തിയപ്പോൾ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 268.10 പോയന്റ് ഉയർന്ന് 34981.70ലും നിഫ്റ്റി 77.50 പോയന്റ് നേട്ടത്തിൽ 10695.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള സൂചികകളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1410 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1226 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, എസ്‌ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഒഎൻജിസി, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.