- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഇന്നലത്തെ കുതിപ്പ് ഇന്നും തുടർന്നു; സെൻസെക്സ് 176.26 പോയന്റ് നേട്ടത്തിൽ അവസാനിച്ചു: വിപണിക്ക് തുണയായത് ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചത്
മുംബൈ: ഓഹരിയിപണിയിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്നലത്തെ കുതിപ്പ് ഇന്നും തുടരുന്നു. നിഫ്റ്റി 10,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 176.26 പോയന്റ് നേട്ടത്തിൽ 33,969.64ലും നിഫ്റ്റി 61.60 പോയന്റ് ഉയർന്ന് 10,504.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1907 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1003 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിക്ക് തുണയായത്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, മെറ്റൽ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്, സൺ ഫാർമ, വേദാന്ത, എസ്‌ബിഐ, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടിസിഎസ്, റിലയൻസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ: ഓഹരിയിപണിയിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്നലത്തെ കുതിപ്പ് ഇന്നും തുടരുന്നു. നിഫ്റ്റി 10,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 176.26 പോയന്റ് നേട്ടത്തിൽ 33,969.64ലും നിഫ്റ്റി 61.60 പോയന്റ് ഉയർന്ന് 10,504.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1907 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1003 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് വിപണിക്ക് തുണയായത്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, മെറ്റൽ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്, സൺ ഫാർമ, വേദാന്ത, എസ്‌ബിഐ, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടിസിഎസ്, റിലയൻസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ലുപിൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.