- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെൻസെക്സ് 116 പോയന്റ് ഉയർന്നു: മുംബൈ സ്റ്റോക് എക്സ്ചേഞ്ചിലെ 1163 കമ്പനികളും നേട്ടത്തിൽ
മുംബൈ: ദിവസങ്ങൾ നീണ്ടു നിന്ന നഷ്ടത്തിന് ശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 116 പോയന്റ് ഉയർന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 10,418ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇയിലെ 1163 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 387 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, സിപ്ല, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്‌ബിഐ, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
മുംബൈ: ദിവസങ്ങൾ നീണ്ടു നിന്ന നഷ്ടത്തിന് ശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.
സെൻസെക്സ് 116 പോയന്റ് ഉയർന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 10,418ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
ബിഎസ്ഇയിലെ 1163 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 387 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, സിപ്ല, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്‌ബിഐ, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Next Story