- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജും ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് ഭീഷണിയും നിക്ഷേപകരെ അകറ്റി; സെൻസ്ക്സ് 447 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 10,000ന് താഴേക്ക് കൂപ്പുകുത്തി
മുംബൈ: സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചതിനെ തുടർന്ന് മാന്ദ്യവിരുദ്ധ പാക്കേജുമായി മുന്നോട്ടുപോയത് ഓഹരി വിപണിക്ക് തിരിച്ചടിയായി. സെൻസെക്സ് 447.60 പോയന്റ് നഷ്ടത്തിൽ 31922.44ലും നിഫ്റ്റി 157.50 പോയന്റ് താഴ്ന്ന് 9964.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് ഓഹരികളും മെറ്റൽ സ്റ്റോക്കുകളും മൂന്ന് മുതൽ നാലുശതമാനംവരെ നഷ്ടംനേരിട്ടു. ഐടി ഓഹരികളാണ് നഷ്ടത്തിൽനിന്ന് അല്പമെങ്കിലും രക്ഷപ്പെട്ടത്. രൂപയുടെ മൂല്യം ആറ് മാസത്തെ താഴ്ന്ന നിലവാരമായ (ഡോളറിനെതിരെ)65.14ലെത്തി. എച്ച്സിഎൽ ടെക്, വിപ്രോ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയവ നേട്ടത്തിലും ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, എൽആൻഡ്ടി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്‌ബിഐ, ലുപിൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന ഉത്തര കൊറിയയുടെ ഭീഷണി ആഗോള നിക്ഷേപകരെ അകറ്റിയതും വിപണിക്ക് ക്ഷീണമായി. 5000 കോടി രൂപമൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥ
മുംബൈ: സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചതിനെ തുടർന്ന് മാന്ദ്യവിരുദ്ധ പാക്കേജുമായി മുന്നോട്ടുപോയത് ഓഹരി വിപണിക്ക് തിരിച്ചടിയായി.
സെൻസെക്സ് 447.60 പോയന്റ് നഷ്ടത്തിൽ 31922.44ലും നിഫ്റ്റി 157.50 പോയന്റ് താഴ്ന്ന് 9964.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് ഓഹരികളും മെറ്റൽ സ്റ്റോക്കുകളും മൂന്ന് മുതൽ നാലുശതമാനംവരെ നഷ്ടംനേരിട്ടു. ഐടി ഓഹരികളാണ് നഷ്ടത്തിൽനിന്ന് അല്പമെങ്കിലും രക്ഷപ്പെട്ടത്.
രൂപയുടെ മൂല്യം ആറ് മാസത്തെ താഴ്ന്ന നിലവാരമായ (ഡോളറിനെതിരെ)65.14ലെത്തി.
എച്ച്സിഎൽ ടെക്, വിപ്രോ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയവ നേട്ടത്തിലും ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, എൽആൻഡ്ടി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്‌ബിഐ, ലുപിൻ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന ഉത്തര കൊറിയയുടെ ഭീഷണി ആഗോള നിക്ഷേപകരെ അകറ്റിയതും വിപണിക്ക് ക്ഷീണമായി. 5000 കോടി രൂപമൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഈമാസം വിറ്റൊഴിഞ്ഞത്.