ഫർവാനിയ: കാൽ നൂറ്റാണ്ടുകാലത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മുൻ കെഐജി ഫർവാനിയ ഏരിയ പ്രസിഡണ്ട് എം ടി. അബ്ദുൾ ഹമീദിന് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡണ്ട് ടി.എം. ഹനീഫയുടെ അധ്യക്ഷതയിൽ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം കെ ഐ ജി കേന്ദ്ര പ്രസിഡണ്ട് സക്കീർ ഹുസൈൻ തൂവൂർ ഉദ്ഘാടനം ചെയ്തു.

കെഐജി വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ട്രഷറർ എസ്എപി. ആസാദ്, വെസ്റ്റ് മേഖല പ്രസിഡണ്ട് പി.ടി. ശരീഫ്, അൻവർ സയീദ്, അഷ്റഫ് വക്കത്ത്, എസ്എപി. അബ്ദുൾ സലാം, നദീർ തിക്കോടി, ഖലീൽ റഹ്മാൻ, സി.കെ. നജീബ്, ബഷീർ വേങ്ങര, റസീന മൊയ്ദീൻ, കെ. നൗഷാദ്, വർധ അൻവർ, ലായിക് അഹ്മദ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

യാത്രയയപ്പിനു നന്ദി അറിയിച്ച് കൊണ്ട് അബ്ദുൾ ഹമീദ് മറുപടി പ്രസംഗം നടത്തി. ഏരിയയുടെ സ്‌നേഹോപഹാരം ഫൈസൽ മഞ്ചേരി കൈമാറി. ഫർവാനിയ യൂത്ത് ഇന്ത്യയുടെ ഉപഹാരം കൺവീനർ നയീമും, ഐവയുടെ ഉപഹാരം ഏരിയ പ്രസിഡണ്ട് നബീല നൗഷാദും കൈമാറി. ഏരിയ സെക്രട്ടറി ഷാനവാസ് സ്വാഗതവും മഹ്ബൂബ അനീസ് ഖുർആൻ ക്ലാസ്സും നടത്തി. ഹമീദ് ഹാജിയുടെ പ്രവാസ ജീവിതം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോകുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.