മനാമ : പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ എം സിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ നസീറിന് യാത്രയയപ്പ് നൽകി.ഡോ .അബ്ദുൽ റഹ്മാൻ ഖിറാഅത്ത് നടത്തി .സൗത്ത് സോൺ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ  .മനാമ കെ എംസിസി ഹാളിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എസ് വി ജലീൽ , ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ,സാംസ്ഥാന ഭാരവാഹികളായ ടി .പി .മുഹമ്മദലി ,ഗഫൂർ കൈപ്പമംഗലം ,കെ പി മുസ്തഫ , സലാം മമ്പാട്ടുമൂല ,ഷറഫുദീൻ മാരായ മംഗലം ,ശിഹാബ് ചാപ്പനങ്ങാടി ,സൗത്ത് സോൺ ഭാരവാഹികളായ നവാസ് കുണ്ടറ ,സലിം കാഞ്ഞാർ , സഹൽ തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു.സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ ചേലക്കര നന്ദിയും പറഞ്ഞു .അബ്ദുൽ നസീറിന് സൗത്ത് സോൺ കമ്മിറ്റി വക മെമന്റോയും ചടങ്ങിൽ കൈമാറി .