കുവൈത്ത് സിറ്റി : കുവൈറ്റിലെ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവും ചാരിറ്റി പ്രവർത്തനകനുമായ സലേഹ് ബാത്തക്ക് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയപ്പ് നൽകി. എം.ഇ.എസ് കുവൈത്ത് സ്ഥാപക മെമ്പറും മീഡിയ & പബ്ലിക് റിലേഷൻസ് കൺവീനറുമായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ സാമൂഹിക സംഘടന മേഖലയിലെ സലേഹ് ബാത്തയുടെ പ്രവർത്തന ശൈലിയും എളിമയും അനുകരണീയമാണെന്നു എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി പറഞ്ഞു.

തുടർന്ന് വിവിധ സംഘടനാ പ്രതിനിധികളായ സഗീർ തൃകരിപ്പൂർ,അബ്ദുൽ ലത്തീഫ് മദനി,ഷറഫുദീൻ കണ്ണേത്ത് ,ഡോ:അമീർ അഹമ്മദ്, സിദീഖ് മദനി,അബ്ദുൽ ഹമീദ്, സിദിഖ് വലിയകത്ത് ,ബഷീർ ബാത്ത, എം ഇ എസ് മുൻ പ്രസിഡന്റ് സാദിഖ് അലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എം.ഇ.എസ് നൽകിയ സ്നേഹ ഉപഹാരം കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് റാഫി സലേഹ് ബാത്തക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ,ആരോഗ്യ രംഗത്തും , ജീവ കാരുണ്യ പ്രവർത്തന രംഗത്തും എം.ഇ.എസ് കുവൈത്ത് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാനെന്നു തന്റെ മറുപടി പ്രസംഗത്തിൽ സലേഹ് ബാത്ത പറഞ്ഞു.

ബദർ സമ ഹോസ്പിറ്റൽ മീറ്റിങ് ഹാളിൽ റമീസ് സലേയുടെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി അഷറഫ് അയൂർ സ്വാഗതവും പി.ടി അശ്‌റഫ് നന്ദിയും പറഞ്ഞു. സലേഹ് ബാത്തയുടെ പ്രവർത്തന മേഖലകൾ ഖലീൽ അടൂർ സദസ്സുമായി ഓർമ പുതുക്കി. പരിപാടികൾക്ക് അർഷാദ് ടി വി, ഉസ്മാൻ കോയ,അബ്ദുൽ ഗഫൂർ,റയീസ് സലേഹ്,മുജീബ്,നൗഫൽ,ജെസ്സിൻ ജബ്ബാർ എന്നീവർ നേതൃത്വം നൽകി