ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ട്രഷററും, സുൽത്താൻ ഗ്രൂപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ബ്രൈറ്റ് വർഗ്ഗീസ്സിന്, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ യാത്രയയപ്പ് നൽകി. ചടങ്ങിൽ വച്ച് സംഘടനയുടെ ഉപഹാരം ചാപ്റ്ററിന്റെ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ,ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി എന്നിവർ ചേർന്ന് കൈമാറി. ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ എക്‌സികൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ, ബിജു സ്റ്റീഫൻ എന്നിവരും പങ്കെടുത്തു